Cricket IPL IPL2021 Top News

ഇത്രയധികം അടുത്തെത്തിയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു – മോര്‍ഗന്‍

April 22, 2021

ഇത്രയധികം അടുത്തെത്തിയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു – മോര്‍ഗന്‍

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 220 റൺസ് പിന്തുടർന്ന് പവർപ്ലേയ്ക്കുള്ളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 5 വിക്കറ്റിന് 31 എന്ന നിലയിലേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആരും തന്നെ വിചാരിച്ച് കാണില്ല കോല്‍ക്കത്തക്ക് ഒരു തിരിച്ചുവരവിനുള്ള സാധ്യതയുണ്ട് എന്നു.മല്‍സരത്തില്‍ കോല്‍ക്കത്ത കാണിച്ച പോരാട്ടവീര്യം മികച്ചത് ആണ് എന്നും തോല്‍വി നേരിടാന്‍ കാരണം ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാരുടെ അശ്രദ്ധ മൂലം ഉള്ള ബാറ്റിംഗ് ആണ് എന്നും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വെളിപ്പെടുത്തി.

 

ടര്‍ഗറ്റിന് അടുത്ത് വരെ എത്തിയത് വളരെ അഭിക്കാനുള്ള കാരണം തന്നെ ആണ് എന്നും മോര്‍ഗന്‍ മല്‍സരശേഷം കൂട്ടിച്ചേര്‍ത്തു.നാല് മല്‍സരങ്ങളില്‍ നിന്നും കോല്‍ക്കത്തക്ക് ഒരു ജയം  മാത്രം നേടാനെ കഴിഞ്ഞുള്ളൂ.മോര്‍ഗനും കോല്‍ക്കത്തക്ക് വേണ്ടി ഒരു ഇന്നിങ്സ് ഇതുവരെ കളിക്കാന്‍ കഴിഞ്ഞിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *