Uncategorised

പുകിലിനിടെ ജയം നേടി യുവന്‍റസ്

April 22, 2021

പുകിലിനിടെ ജയം നേടി യുവന്‍റസ്

ബുധനാഴ്ച പാർമയെ 3-1 ന് പരാജയപ്പെടുത്തി കൊണ്ട് സെരി എ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി യുവന്‍റസ്.25-ാം മിനിറ്റിൽ ഗാസ്റ്റൺ ബ്രഗ്മാൻ ഒരു ലോ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയപ്പോള്‍ ഒരു റിലഗേഷന്‍ നിന്നും രക്ഷ നേടാന്‍ കഴിയും എന്നാണ് അവര്‍ നിനച്ചത്.

എന്നാല്‍ അലക്സ് സാന്ദ്രോ പകുതിസമയത്തിന്റെ മുന്നേ ഇരട്ട ഗോള്‍ നേടി കൊണ്ട് പാര്‍മയുടെ  സ്വപ്നങ്ങള്‍ തല്ലി കെടുത്തി.68 ആം മിനുട്ടില്‍ മാതിസ് ഡി ലൈറ്റ് നേടിയ ഗോളും അക്കൌണ്ടില്‍ കയറിയതോടെ പാര്‍മയുടെ വിജയമോഹങ്ങള്‍ക്ക് മുന്നില്‍ കരി നിഴല്‍ വീണു.യുവന്‍റസിന് ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച ഫോം കാഴ്ചവച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക്  എത്താന്‍ വലിയ ബുദ്ധിമുട്ട് ഇല്ല.പരിക്കേറ്റ റൊണാള്‍ഡോ ഉണ്ടാകില്ല എന്നായിരുന്നു വാര്‍ത്ത എങ്കിലും ഇന്നലെ അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടി.

Leave a comment