European Football Foot Ball Top News

സിറ്റി കിരീടത്തേക്ക് അടുക്കുന്നു

April 22, 2021

സിറ്റി കിരീടത്തേക്ക് അടുക്കുന്നു

ബുധനാഴ്ച ആസ്റ്റൺ വില്ലയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1 ന് വിജയിക്കുകയും പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവട് അടുക്കുകയും ചെയ്തു. ഇരു ടീമുകളും ഓരോ റെഡ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ പത്ത് പേരായി ചുരുങ്ങിയിരുന്നു.പ്രീമിയർ ലീഗിൽ നിന്നുള്ള ആറ് ടീമുകൾ ഉൾപ്പെടെ യൂറോപ്പിലെ 12 പ്രമുഖ ക്ലബ്ബുകളുടെ പിന്തുണയോടെ തുടങ്ങാന്‍ വിചാരിച്ച  സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ സിറ്റി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിജയം.

 

ഒല്ലി വാട്ട്കിൻസിൽ നിന്നുള്ള ഒരു പാസ് ജോൺ മക്ഗിന്‍ ഗോളാക്കി മാറ്റിയപ്പോള്‍ സമയം വെറും ഇരുപത് സെകന്‍റ്റ്.22 ആം മിനുട്ടില്‍ ഫില്‍ ഫോഡനും 40 ആം മിനുട്ടില്‍ റോഡ്രിയും നേടിയ ഗോളുകളാണ് സിറ്റിയെ പരാജയത്തില്‍ നിന്നും രക്ഷിച്ചത്.ഒരു മല്‍സരം കൂടുതല്‍ കളിച്ച സിറ്റി യുണൈറ്റഡിനേക്കാള്‍ പതിനൊന്നു പോയിന്റിന് ലീഡ് നില നിര്‍ത്തുന്നു.

Leave a comment