Cricket IPL IPL2021 Top News

കോല്‍ക്കത്തക്ക് കയറാന്‍ റണ്‍ മലയൊരുക്കി ചെന്നൈ

April 21, 2021

കോല്‍ക്കത്തക്ക് കയറാന്‍ റണ്‍ മലയൊരുക്കി ചെന്നൈ

ആരാധകര്‍ക്ക് ഒരു ദൃശ്യ വിരുന്ന് ഒരുക്കി കൊണ്ട് ചെന്നൈ കോല്‍ക്കത്ത മല്‍സരം. കോല്‍ക്കത്തക്ക് വിജയം നേടാന്‍ 221 റണ്‍സ് നേടണം.ടോസ് നേടി ആദ്യം ബോളിങ് ചെയ്യാനുള്ള തന്റെ തീരുമാനത്തെ ഇപ്പോള്‍ കോല്‍ക്കത്ത ക്യാപ്റ്റന്‍ ഈയോണ്‍ മോര്‍ഗന്‍ പഴിക്കുന്നുണ്ടാകും.

ചെന്നൈ ആരാധകര്‍ക്ക് വിഷമം നല്‍കുന്ന ഒരേയൊരു വാര്‍ത്ത ഡുപ്ലെസിസിന് സെഞ്ചുറി അഞ്ചു റണ്‍സിന് നഷ്ട്ടപ്പെട്ടൂ എന്നത് മാത്രം ആയിരിയ്ക്കും.ഓപ്പണിങ്ങില്‍ തന്നെ തകര്‍ത്തടിച്ച ചെന്നൈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 115 റണ്‍സ് വരെ എത്തിച്ചു.ചെന്നൈയുടെ ഭീമന്‍ ഇനിങ്സിന് പിന്നില്‍  ഋതുരാജ് ഗൈക്കാവത്തിനും(64) വലിയ ഒരു റോള്‍ ഉണ്ട്.അവസാന ഓവറുകളില്‍ പിഞ്ച് ഹിറ്റിങ് കാഴ്ചവച്ച ധോനിയുടെയും മോയീന്‍ അലിയുടെയും  കൂടാതെ ഒരു പന്തില്‍ നിന്നും ആറ് റണ്‍സ് നേടിയ ജഡേജയുടെ ഇനിങ്ഗ്സും ചെന്നൈക്ക് തുണയായി.

Leave a comment