European Football Foot Ball Top News

സമ്മര്‍ദ കൊടുമുടിയില്‍ യുവന്‍റസ്

April 21, 2021

സമ്മര്‍ദ കൊടുമുടിയില്‍ യുവന്‍റസ്

യുവന്‍റസ് നിലവില്‍ ഒരു പ്രഷര്‍ കുക്കറിന് സമാനമാണ്.എന്തെന്നാല്‍ ലെഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍ ഇരിക്കുന്നത്.തുടര്‍ച്ചയായി ലീഗ് കിരീടങ്ങള്‍ നേടി കൊണ്ടിരുന്ന അവര്‍ ഇത്ര പെട്ടെന്ന് ഇതുപോലൊരു നിലയിലേക്ക് വീഴുമെന്ന് ആരും തന്നെ നിനച്ചു കാണില്ല.കഴിഞ്ഞ പതിറ്റാണ്ടിനിടെ അവരുടെ ഏറ്റവും മോശം ഫൂട്ബോള്‍ കാഴ്ച്ചവയ്ക്കുന്നത് ക്ലബ് ലെജന്‍റ് ആയ പിര്‍ലോയുടെ കീഴില്‍ അന്ന് എന്നത് അവരെ കൂടുതല്‍ വേദനിപ്പിക്കുന്നു.

കൂടാതെ പ്രീമിയര്‍ ലീഗ് ടീമുകളും മിലാന്‍ ടീമുകളും സൂപ്പര്‍ ലീഗില്‍ നിന്നു ഒഴിവായപ്പോള്‍ ഇതുവരെ ഒരു തീരുമാനം യുവന്‍റസിന്‍റെ പക്കല്‍ നിന്നും വന്നിട്ടില്ല.ഇതിനിടക്ക്  നാളെ പാര്‍മയെ നേരിടാന്‍ പോകുകയാണ് യുവന്‍റസ്.തൊട്ടുപിന്നില്‍ നാപൊളി ലാസിയോ എന്നിവര്‍ ഉള്ളതിനാല്‍ ഇനിയൊരു പരാജയമോ സമനിലയോ അവരുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.പരിക്കേറ്റ റൊണാള്‍ഡോ മല്‍സരത്തില്‍ കളിക്കാനുള്ള സാധ്യതയില്ല എന്നതും യുവന്‍റസിനെ പ്രതിരോധത്തില്‍ ആക്കുന്നു.

Leave a comment