European Football Foot Ball Top News

സാന്‍ സിറോയിലേക്ക് സസുവോളോയെ ക്ഷണിച്ച് എ‌സി മിലാന്‍

April 21, 2021

സാന്‍ സിറോയിലേക്ക് സസുവോളോയെ ക്ഷണിച്ച് എ‌സി മിലാന്‍

തങ്ങളുടെ ഹോം സ്റ്റേഡിയമായ സാന്‍ സിറോയിലേക്ക് എ‌സി മിലാന്‍ മിഡ് ടേബിള്‍ ടീം ആയ സസുവോളോയെ സ്വാഗതം ചെയ്തേക്കും.വിവാദം ആയതോടെ സൂപ്പര്‍ ലീഗ് സ്ഥാപന അങ്കങ്ങളില്‍ ഒരാള്‍ ആയ എ‌സി മിലാന്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു.ഇന്‍റര്‍ മിലാനും നിലവില്‍ സൂപ്പര്‍ ലീഗ് അങ്കത്വത്തില്‍ നിന്നും രാജി വെച്ചു.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ രണ്ടാം സ്ഥാനത്ത് ആണെങ്കിലും എ‌സി മിലാന്റെ ലക്ഷ്യം ഇത്തവണ സീരി എ കിരീടം നേടുക എന്നതല്ല അടുത്ത ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക എന്നതാണു എന്നു കോച്ച് സ്റ്റെഫാനോ പിയൊളി തന്നെ പറഞ്ഞിരുന്നു.അദ്ദേഹം തന്റെ ലക്ഷ്യം നിറവേറ്റുന്നതിന്റെ പടിക്കില്‍ വരെ എത്തിയിട്ടുണ്ട്.യുവന്‍റസ് അറ്റ്ലാന്‍റ ടീമുകള്‍ പുറകില്‍ ഉണ്ടെങ്കിലും ഇത്തവണ ആദ്യ നാലില്‍ തന്നെ എ‌സി മിലാന്‍ ഉണ്ടാകും എന്നു തന്നെയാണ് കരുതപ്പെടുന്നത്.

Leave a comment