European Football Foot Ball Top News

അലാബ റയലിലേക്ക് എന്നു വാര്‍ത്തകള്‍

April 21, 2021

അലാബ റയലിലേക്ക് എന്നു വാര്‍ത്തകള്‍

ബയേൺ മ്യൂണിച്ച് പ്രതിരോധ താരം ഡേവിഡ് അലബ ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തെ കരാറിൽ ചേരാൻ സമ്മതിച്ചതായി ജർമ്മനിയിലെ സ്കൈ സ്പോര്‍ട്ട്സ്  പറയുന്നു.ഓസ്ട്രിയ ഇന്റർനാഷണൽ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല, എന്നാൽ ഈ നീക്കം രണ്ട് ക്ലബ്ബുകളും വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താരം നീണ്ട പതിമൂന്നു കൊല്ലത്തെ ബയേണിലെ നീണ്ട കാലത്തെ കരിയര്‍ അവസാനിപ്പിച്ചു കൊണ്ട് ഒരു ഫ്രീ ഏജന്‍റ് ആകുമെന്ന് പറഞ്ഞിരുന്നു.ലാലിഗ അല്ലെങ്കില്‍ പ്രീമിയര്‍ ലീഗ് ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നും അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.കൂടുതല്‍ സാലറി ലഭിക്കാത്തത് മൂലം ആണ് മ്യൂണിക്ക് വിടാന്‍ ഡേവിഡ് അലാബ തീരുമാനിച്ചത് എന്നാണ് ക്ലബ് പ്രസിഡന്‍റ് മാധ്യമങ്ങളില്‍ പറഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *