Cricket IPL IPL2021 Top News

ഹൈദരാബാദിന് ആദ്യ ജയം

April 21, 2021

ഹൈദരാബാദിന് ആദ്യ ജയം

ഹൈദരാബാദിന് ഈ ഐ‌പി‌എല്‍ സീസണില്‍ ആദ്യ ഐ‌പി‌എല്‍ വിജയം.പഞ്ചാബിനെതിരെ ഒന്‍പത് വിക്കറ്റ് വിജയം നേടിയ സണ്‍ റൈസേര്‍സ് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ മല്‍സരമാണിത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെ 120 റണ്‍സിന് പുറത്താക്കി കൊണ്ട് ഹൈദരാബാദ് തങ്ങളുടെ ലക്ഷ്യം 18.4 ഓവറില്‍ നേടി.ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ,ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ ഒന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ തന്നെ ഹൈദരബാദ് സുരക്ഷിതമായ ഒരു മേഘലയിലേക്ക് എത്തിയിരുന്നു.പിന്നീട് വന്ന കെയിന്‍ വില്യംസണ്‍ ജോണി ബെയര്‍സ്റ്റോക്ക്  നല്‍കിയ  കൂട്ടുകെട്ട്  തന്നെ മതിയായിരുന്നു ഹൈദരാബാദിന്.ജയം നേടിയ ഹൈദരബാദ് എട്ടാം സ്ഥാനത്ത് നിന്നും ഒറ്റടിക്ക് തന്നെ അഞ്ചാം സ്ഥാനത്തേക്ക് കയറി.മൂന്നു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തോറ്റ പഞ്ചാബ് ആണ് ഇപ്പോള്‍ എട്ടാം സ്ഥാനത്ത്.

Leave a comment