Cricket IPL IPL2021 Top News

ഹൈദരബാദിന് മുന്നില്‍ തകര്‍ന്നടിഞ്ഞു പഞ്ചാബ്

April 21, 2021

ഹൈദരബാദിന് മുന്നില്‍ തകര്‍ന്നടിഞ്ഞു പഞ്ചാബ്

സണ്‍ റൈസെര്‍സ് വീണ്ടും തങ്ങളുടെ ബോളിങ് നിരയുടെ കരുത്ത് പ്രകടമാക്കി.ചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.തുടക്കത്തില്‍ ആ ഒരു തീരുമാനം തെറ്റായി പോയെന്ന് ക്യാപ്റ്റന്‍ രാഹുലിന് തോന്നി കാണും.

19.4 ഓവറില്‍ 120 റണ്‍സിന് പഞ്ചാബിനെ ഓള്‍ ഔട്ടാക്കി ഹൈദരാബാദ്.ഖലീല്‍ അഹമദ്, ഭുവനേശ്വര്‍ കുമാര്‍,അഭിഷേക്ക് ശര്‍മ എന്നിവര്‍ മികച്ച രീതിയില്‍ പന്തേറിഞ്ഞപ്പോള്‍ പഞ്ചാബിന് നിക്കക്കള്ളി ഇല്ലാതായി.22 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാള്‍,ഷാറൂക്ക് ഖാന്‍ എന്നിവര്‍ പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.റാഷിദ് ഖാന്‍ ഒരു വിക്കറ്റെ നേടിയുള്ളോ എങ്കിലും അത് അപകടക്കാരി ആയ ക്രിസ് ഗെയിലിന്‍റെ ആയതില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെയും കുറച്ചു കാണാന്‍ കഴിയില്ല.ഇതുവരെ ഒരു ജയം പോലും നേടാത്തതിനാല്‍ ഹൈദരബാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ഒരു സുവര്‍ണാവസരം ആണ്.

 

Leave a comment

Your email address will not be published. Required fields are marked *