ആരാധകരോട് മാപ്പ് അപേക്ഷിച്ച് ആഴ്സണല്‍
യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ആഴ്സണൽ പിന്മാറുകയും അവരുടെ ആരാധകരോടും വിശാലമായ ഫുട്ബോൾ സമൂഹത്തോടും ക്ഷമ ചോദിക്കുകയും ചെയ്തു.ചൊവ്വാഴ്ച രാത്രി ഒരു പ്രസ്താവനയിലാണ് ഗണ്ണേഴ്സ് ഇക്കാര്യം അറിയിച്ചത്, പുതിയ ലീഗിലെ 12 സ്ഥാപക അംഗങ്ങളിൽ ഒരാളായിരിക്കുമെന്ന് വെളിപ്പെടുത്തി 48 മണിക്കൂർ കഴിഞ്ഞാണ് അവര്‍ അവരുടെ തെറ്റ് തിരുത്തിയത്.ഈ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് മാഞ്ചസ്റ്റർ സിറ്റി വെളിപ്പെടുത്തിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടൻഹാം, ചെൽസി എന്നിവയും ഇത് പിന്തുടർന്നു.
“കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ലോകമെമ്പാടുമുള്ള ഞങ്ങളുടെ പിന്തുണക്കാർ ഈ മഹത്തായ ക്ലബിനും ഞങ്ങൾ ഇഷ്ടപ്പെടുന്ന ഗെയിമിനുമുള്ള ബഹുമാനം കാണിച്ചു തന്നു.സൂപ്പര്‍ ലീഗ് എന്ന ആശയം കേട്ടപ്പോള്‍ എല്ലാവരിലും നിന്നു ഒറ്റപ്പെടാതിരിക്കാന്‍ ആണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്.എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ അവരുടെ തീരുമാനം അറിയിച്ചപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ തീരുമാനം മാറ്റുന്നു.ഞങ്ങളുടെ പ്രവര്‍ത്തിയില്‍ മാപ്പ് അപേക്ഷിക്കുന്നു.”ആഴ്സണല്‍ തങ്ങളുടെ ക്ലബ് വെബ്സൈറ്റില്‍ വെളിപ്പെടുത്തി.