European Football Foot Ball Top News

ഗ്രീന്‍വുഡിന്‍റെ ഇരട്ട ഗോളില്‍ യുണൈറ്റഡ് വിജയം

April 18, 2021

ഗ്രീന്‍വുഡിന്‍റെ ഇരട്ട ഗോളില്‍ യുണൈറ്റഡ് വിജയം

ഇരട്ട ഗോള്‍ നേടി മേസണ്‍ ഗ്രീന്‍വുഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ വച്ച് ഒന്നിനെതിരെ മൂന്നു  ഗോളുകള്‍  കൊണ്ട്  ബെന്‍ളിയെ  തോല്‍പ്പിക്കാന്‍ സഹായിച്ചു.ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ നേടിയില്ല.എന്നാല്‍ 48 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മേസണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.

രണ്ടു മിനുറ്റിന് ശേഷം സമനില ഗോളുമായി ജയിംസ് ടര്‍ക്കൌസ്ക്കി യുണൈറ്റഡിന് ഒരു ചലഞ്ച് നല്കി എങ്കിലും 84 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി കൊണ്ട് മേസണ്‍ പിന്നേയും കളം  നിറഞ്ഞു.90 ആം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി കൊണ്ട് കാവാനിയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ജയത്തോടെ സിറ്റിയുമായുള്ള പോയിന്‍റ് വിത്യാസം എട്ടാക്കി കുറക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞു.

Leave a comment