European Football Foot Ball Top News

യുവന്‍റസിനെ പരാജയപ്പെടുത്തി അറ്റ്ലാന്‍റ

April 18, 2021

യുവന്‍റസിനെ പരാജയപ്പെടുത്തി അറ്റ്ലാന്‍റ

ഞായറാഴ്ച അറ്റലാന്റയിൽ നടന്ന മത്സരത്തിൽ യുവന്റസ് 1-0 ന് പരാജയപ്പെട്ടു, ജിയാൻ പിയേറോ ഗാസ്പെരിനിയുടെ ടീം ചാമ്പ്യന്മാരെ വെട്ടിച്ച്  സെരി എ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്തി. പരിക്കിനെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കളിയ്ക്കാന്‍ ഇറങ്ങിയ യുവന്‍റസ്  അറ്റ്ലാന്‍റക്കെതിരെ പരുങ്ങുന്ന ഒരു കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

അറ്റ്ലാന്‍റക്കെതിരെ സമനിലക്ക് വേണ്ടി ഏറെ പൊരുതി എങ്കിലും 87 ആം മിനുട്ടില്‍ പകരക്കാരന്‍ ആയ റുസ്ലാൻ മാലിനോവ്സ്കി നേടിയ ഗോളില്‍ അറ്റ്ലാന്‍റ ലീഗില്‍ അഞ്ചാം വിജയം നേടി കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് കയറി.യുവന്‍റസ് നിലവില്‍ നാലാം സ്ഥാനത്താണ്.സീരി എ കിരീടം ഇനി നേടാന്‍ സാധ്യതയില്ലാത്ത യുവന്‍റസിന്‍റെ പിന്നില്‍ ഉള്ള നാപൊളിയും ലാസിയോവും ഒന്നു പിടി മുറുക്കിയാല്‍ അവരുടെ നില കൂടുതല്‍ പരിതാപകാരത്തിലേക്ക് പോയേക്കും.

Leave a comment