European Football Foot Ball Top News

എ‌സി മിലാന് വിജയം

April 18, 2021

എ‌സി മിലാന് വിജയം

ജെനോവക്കെതിരെ 2-1 എന്ന സ്കോര്‍ലൈനില്‍ വിജയം നേടി കൊണ്ട് എ‌സി മിലാന്‍ സീരി എ യില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി.നിലവില്‍ രണ്ടാം സ്ഥാനത്ത് ഉള്ള എ‌സി മിലാന് ഇന്‍റര്‍ കൈയ്യേത്താ ദൂരത്താണ്.ടോപ് സ്കോററായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇല്ലാതെ, പതിമൂന്നാം മിനിറ്റിൽ ആന്റി റെബിക്കിലൂടെ ലീഡ് നേടി.

എന്നാൽ മാറ്റിയ ഡെസ്ട്രോയുടെ 37-ാം മിനുട്ട് ഹെഡറിലൂടെ ജെനോവ  മല്‍സരം സമനിലയിലാക്കി.ഇടവേളയ്ക്ക് ശേഷം സന്ദർശകരെ തകർക്കാൻ മിലാൻ ഏറെ  പാടുപെട്ടു, പക്ഷേ 68 ആം മിനുട്ടിൽ ജിയാൻലൂക്ക സ്കാമക്ക നേടിയ ഓണ്‍ ഗോള്‍ മിലാന്‍റെ വിജയം ഉറപ്പാക്കി. സീരി എ ട്രോഫി അല്ല തങ്ങളുടെ ലക്ഷ്യം എന്നും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇടം നേടുക എന്നതാണു എന്നു മല്‍സരശേഷം മിലാന്‍ കോച്ച് പിയൊളി വെളിപ്പെടുത്തി.

Leave a comment