Cricket IPL IPL2021 Top News

മുംബൈക്ക് ഹൈദരബാദ് പൂട്ട്

April 17, 2021

മുംബൈക്ക് ഹൈദരബാദ് പൂട്ട്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ വിചാരിച്ച ഒരു സ്കോര്‍  അല്ല മുംബൈ നേടിയത്.മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ 150 റണ്‍സിന് ഒതുക്കി സണ്‍ റൈസെര്‍സ് ഹൈദരബാദ്.

തുടക്കത്തില്‍ ശര്‍മ – ക്വിന്‍റ്റന്‍  ഡി കോക്ക് എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് മുംബൈയെ വേറെ തലത്തില്‍ എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും പക്വതയോടെ പന്തേറിഞ്ഞ സണ്‍ റൈസെര്‍സ് മുംബൈ മിഡില്‍ ഓര്‍ഡറിനെ ചുരുട്ടി കെട്ടി.അവസാന ഓവറുകളില്‍ കീറോണ്‍ പോളാര്‍ഡ് നടത്തിയ വെടികെട്ടാണ് മുംബൈയെ നൂറ്റിയന്‍പത്തില്‍ എത്തിച്ചത്.. ഹൈദാരബാദ് സ്റ്റാര്‍ ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ പതിവിലും കൂടുതല്‍ റണ്‍സ് വഴങ്ങിയപ്പോള്‍ കുറഞ്ഞ എക്കണോമി റേറ്റില്‍ ഈരണ്ട് വിക്കറ്റ് പിഴുത മുജീബുര്‍ റഹ്മാന്‍,വിജയ് ശങ്കര്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

Leave a comment