Cricket Editorial IPL IPL2021 Top News

IPL 2021: രാജസ്ഥാൻ മിസ്സ് ചെയ്തിരുന്ന മിഡിൽ ഓർഡർ ബാറ്റ്സ്മാൻ

April 16, 2021

IPL 2021: രാജസ്ഥാൻ മിസ്സ് ചെയ്തിരുന്ന മിഡിൽ ഓർഡർ ബാറ്റ്സ്മാൻ

കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും അയാൾക്ക് അവസരം ലഭിക്കുന്നില്ല ,ഈ സീസണിലെ ആദ്യ മത്സരത്തിലും അത് തെന്നെയാണ് അവസ്ഥ ,അവിടെ സ്റ്റോക്ക്സിന്റെ പരിക്കിനെ തുടർന്ന് മിഡിൽ ഓർഡറിലേക്ക് വിളി വരുകയാണ് …
അപ്പോഴും കില്ലർ എന്ന വിളിപ്പേരുള്ള ആ പഴയ മില്ലറുടെ ഇമ്പാക്ട് എത്രമാത്രം അദ്ദേഹത്തിന് ആദ്യ മത്സരത്തിൽ തന്നെ സൃഷ്ടിക്കാനാവുമെന്ന് സംശയിച്ചവരുണ്ട് ,താരതമ്യേന ഒരു ചെറിയ സ്കോർ ആയിരുന്നു ചെയ്‌സിന് ലഭിച്ചതെങ്കിലും 17 റണ്സിനിടെ മൂന് മുൻനിര വിക്കറ്റുകൾ നഷ്ടമാവുന്ന സാഹചര്യത്തിൽ മില്ലർ ആ ഇരുപത്തിരണ്ടു വാരയിലേക്ക് നടന്നടുക്കുകയാണ് …
ആവേഷ് ഖാൻ ഒരു ഷോർട് ബോളിലൂടെ അയാളുടെ ഷോർട് ബോൾ കളിക്കാനുള്ള ടെക്നിക്കിനെ പരീക്ഷിക്കാൻ ശ്രമിക്കുമ്പോൾ ,ആധികാരികമായ ഒരു പുൾ ഷോട്ടിലൂടെ അയാൾ ഓർമിപ്പിക്കുകയാണ് കളി പഠിച്ചത് സൗത്താഫ്രിക്കയിലെ ബൗൺസും വേഗതയുമുള്ള പിച്ചുകളിലാണെന്ന് ,ഔട്ട് സൈഡ് ഓഫ് സ്റ്റമ്പിൽ വന്ന അടുത്ത ബോളും മിഡ് ഓഫിലെ അതിർത്തിയെ ഭേദിക്കുമ്പോൾ പാക്കിസ്ഥാനെതിരായ സീരീസിൽ കാഴ്ചവെച്ച ആ ഫോം നഷ്ടമായിട്ടില്ലെന്ന സൂചനകൾ നൽകുകയാണ് …
സ്റ്റോയിനിസിനെ തുടർച്ചയായി മൂന് വട്ടം ബൗണ്ടറി പറത്തി അയാൾ വ്യക്തമാക്കുകയാണ് ആ ലക്‌ഷ്യത്തിലേക്ക് ഞാൻ ഒറ്റയ്ക്ക് സഞ്ചരിക്കുകയാണെന്ന്…
എവിടെയോ ആ പഴയ മില്ലർ ഓർമയിലേക്ക് വരുകയാണ് ഇതിഹാസങ്ങളായ അംലയും ഡിവില്ലിയേഴ്സും ഫാഫ്ഉം സ്റ്റെയ്നും അണിനിരന്ന ടീമിലെ കളിയവസാനിപ്പിക്കാൻ ഒരു ചാവേറിനെ പോലെ പൊട്ടി തെറിക്കുന്ന ആ മില്ലർ …
അതിനിടയിൽ പരാഗും തിവാട്ടിയയുമൊക്കെ കൂടാരം കയറുന്നുണ്ട് അവിടെ അവസാന 5 ഓവറിൽ 58 എന്ന ലക്ഷ്യത്തിലേക്ക് കളി ചുരുങ്ങുമ്പോൾ 3 ഓവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ആവേഷ്‌ ഖാൻ വീണ്ടും ബോൾ എടുക്കുന്ന കാഴ്ച്ച ,ആദ്യ ബോളിൽ ഒരു സിംഗിളിലൂടെ മില്ലർ ഐപിൽ ലെ പത്താമത്തെ ഫിഫ്റ്റി സ്വന്തമാക്കുകയാണ് ,അവിടെ ആ മൂനാം ബോൾ ലെഗ് സ്റ്റമ്പിൽ ഫുള്ളായി പതിച്ചപ്പോൾ ഒരു ഗോൾഫ് കളിക്കാരന്റെ ബാറ്റ് സ്വിങ്ങിനാൾ സ്‌ക്വയർ ലെഗിന് മുകളിലൂടെ താഴ്നിറങ്ങുമ്പോൾ ആ മാച്ചിലെ ആദ്യ സിക്സർ അവിടെ രൂപപെടുന്ന കാഴ്ച്ച.
അടുത്തതും ലെഗ് സ്റ്റമ്പിൽ വന്നു വീഴുന്ന ഒരു ഫുൾ ഡെലിവറി ഒരിക്കൽ കൂടി മില്ലർ തന്റെ ക്ലീൻ ഹിറ്റിങ് മികവ്‌ പുറത്തെടുക്കുമ്പോൾ ആ ബോളും ലെഗ് സൈഡിലെ ബൗണ്ടറി സ്‌റ്റാൻഡ്‌സിൽ വിശ്രമിക്കുകയാണ്,തന്റെ ആർക്കിൽ വീഴുന്ന ബോളുകൾ ആരും കൊതിക്കുന്ന ബാറ്റ് സ്വിങ്ങിനാൽ ഗ്രൗണ്ടിൽ നിന്ന് അപ്രത്യക്ഷ്യമാക്കുന്ന ആ മില്ലറെ അവിടെ ഒരിക്കൽ കൂടി ദര്ശിക്കുകയാണ് ..
മൂനാം ബോളും അയാളുടെ ആർക്കിൽ തന്നെയാണ് വന്നു വീഴുന്നത് പക്ഷെ അവിടെ അയാൾക്ക് പിഴയ്ക്കുമ്പോൾ അദ്ദേഹത്തെ ലളിത് യാദവ് കൈപ്പിടിയിൽ ഒതുക്കുന്നു …
മത്സരം തീർക്കാൻ സാധിക്കാതെ തിരിച്ചു നടക്കുമ്പോഴും അവിടെ മോറിസിന് ആ കളിയെ അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് മില്ലർ തന്നെയാണ് ….
അയാൾ അവിടെ ഓർമിപ്പിക്കുകയാണ് രാജസ്താൻ മിസ് ചെയ്ത ആ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ വേറെയാരുമല്ലെന്ന് ….
Leave a comment

Your email address will not be published. Required fields are marked *