European Football Foot Ball Top News

റയലിനെക്കാള്‍ ഭേദപ്പെട്ട ടീം ലിവര്‍പ്പൂള്‍ ആയിരുന്നു എന്നു മില്‍നര്‍

April 16, 2021

റയലിനെക്കാള്‍ ഭേദപ്പെട്ട ടീം ലിവര്‍പ്പൂള്‍ ആയിരുന്നു എന്നു മില്‍നര്‍

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡുമായി 0-0 സമനിലയിൽ പിരിഞ്ഞെങ്കിലും  ബുധനാഴ്ച ലിവർപൂൾ ആയിരുന്നു റയലിനെക്കാള്‍  മികച്ച ടീം എന്നു  ജെയിംസ് മിൽനർ പറഞ്ഞു.നിരാശാജനകമായ ഫലത്തിൽ നിന്ന് പോസിറ്റീവ് മാത്രം  ഉള്‍ക്കൊള്ളുന്ന  വെറ്ററൻ മിഡ്ഫീൽഡർ, സമാനമായ ശ്രമങ്ങൾ പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടാൻ റെഡ്സിനെ സഹായിക്കുമെന്ന് അവകാശപ്പെട്ടു.

എന്നാൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ ലിവർപൂള്‍ എതിര്‍ ടീം പോസ്റ്റിന് മുന്നില്‍ അവസരങ്ങള്‍ പാഴാക്കുന്നത് ഇനിയും തുടരാന്‍ ആവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മല്‍സരശേഷം BT സ്പോര്‍ട്ട്സിനു നല്കിയ അഭിമുഘത്തില്‍ ആണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.തങ്ങള്‍ ജയിക്കാന്‍ വേണ്ടതെല്ലാം ചെയ്തിരുന്നു എന്നും എന്നാല്‍ നിര്‍ഭാഗ്യം മൂലമാണ് ടീം പരാജയപ്പെട്ടത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *