European Football Foot Ball Top News

ആഴ്സണല്‍ യൂറോപ്പ സെമിയിലേക്ക് ടിക്കറ്റ് എടുത്തു

April 16, 2021

ആഴ്സണല്‍ യൂറോപ്പ സെമിയിലേക്ക് ടിക്കറ്റ് എടുത്തു

വ്യാഴാഴ്ച രാത്രി നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്ലാവിയ പ്രാഗിനെ 4-0ന് തോൽപ്പിച്ച ശേഷം ആഴ്സണൽ യൂറോപ്പ ലീഗ് സെമിഫൈനലിൽ കടന്നു.മാര്‍ട്ടിന്‍ ഒടിഗാര്‍ഡ്,ഔബ്മയെങ് എന്നിവര്‍ ഇല്ലാതെ ആണ് ആഴ്സണല്‍ ഇന്നലെ കളിച്ചത്.പതിനെട്ടാം മിനുട്ടില്‍ നിക്കോളാസ് പെപ്പെ,21 ആം മിനുട്ടില്‍ ലകാസാട്ടെ 24 ആം മിനുട്ടില്‍ നിക്കോളാസ് പെപ്പെ എന്നിവരുടെ ഗോളുകള്‍ പിറന്നതോടെ തന്നെ വിജയം ആഴ്സണല്‍ ഉറപ്പിച്ച് കഴിഞ്ഞു.

77 ആം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടി കൊണ്ട് ലകാസാട്ടെ ആഴ്സണലിന്റെ ലീഡ് വര്‍ധിപ്പിച്ചു. മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച അര്‍ട്ടേറ്റ വളരെ സന്തോഷവാന്‍ ആയിരുന്നു. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട വിജയം ആയിരുന്നു ഇത് എന്നും ആദ്യ പാദത്തിലെ പ്രകടനത്തിന് നേര്‍ വിപരീതം ആയിരുന്നു രണ്ടാം മല്‍സരം എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *