European Football Foot Ball Top News

അയാക്സിനെ മറികടന്ന് റോമന്‍ ഗ്ലാഡിയേറ്റേഴ്സ് യൂറോപ്പ സെമിയില്‍

April 16, 2021

അയാക്സിനെ മറികടന്ന് റോമന്‍ ഗ്ലാഡിയേറ്റേഴ്സ് യൂറോപ്പ സെമിയില്‍

വ്യാഴാഴ്ച അയാക്സ് ആംസ്റ്റർഡാമിനെതിരെ 3-2 ന് ജയിച്ചഎ.എസ് റോമ യൂറോപ്പ ലീഗ് സെമിഫൈനലിലേക്ക് കടന്നു.സെമിയില്‍  ഗ്രാനഡയെ 4-0ന് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ റോമ നേരിടും.ഇരു ടീമുകളും രണ്ടാം പാദത്തില്‍ ഓരോ വീതം നേടി.ബ്രയാൻ ബ്രോബി അജാക്സിന് വേണ്ടി 49 ആം മിനുട്ടില്‍ ഗോള്‍  അടിച്ചെങ്കിലും ഡെക്കോയുടെ 72 ആം മിനുട്ടിലെ സ്ട്രൈക്ക് അയാക്സിന്റെ സെമി പ്രതീക്ഷകള്‍ക്ക് തടസ്സം സൃഷ്ട്ടിച്ചു.

“ഞങ്ങൾക്ക് ആംസ്റ്റർഡാമിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ന് ഞങ്ങൾ അവയെ നന്നായി നിയന്ത്രിച്ചു.മികച്ച നിലവാരമുള്ള വളരെ ശക്തമായ ടീമാണ് അജാക്സ്, പക്ഷേ പ്രതിരോധപരമായി ഞങ്ങൾ ഒരു മികച്ച ഗെയിം കളിച്ചു.” മല്‍സരശേഷം റോമ കോച്ച് പൗലോ ഫോൺസെക്ക സ്കൈ ഇറ്റാലിയയോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *