Cricket IPL IPL2021 Top News

രാജസ്ഥാന് കന്നി ജയം

April 16, 2021

രാജസ്ഥാന് കന്നി ജയം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന വിവോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2021 ലെ മാച്ച് 7 ൽ ദില്ലി ക്യാപിറ്റൽസിനെ (ഡിസി) തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് (ആർആർ) ഈ സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ചത്.ഡെല്‍ഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയ 148 റണ്‍സ് എന്ന ലക്ഷ്യം രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 150 റണ്‍സ് നേടി.

നേരത്തെ ടോസ് നേടിയ സഞ്ജു സാംസൺ ഡിസിക്കെതിരെ ബോള്‍ ചെയ്യാന്‍  തീരുമാനിച്ചു.റിഷബ് പന്തിന്‍റെ 32 പന്തില്‍ നിന്നും 51 റണ്‍സ് അടങ്ങുന്ന  ഇന്നിങ്സ് ആണ് ഡെല്‍ഹിയെ ഒരു തരകേടില്ലാത്ത സ്കോറിലേക്ക് നയിച്ചത്.മറുപടിക്ക് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്   ഡേവിഡ് മില്ലറിന്റെയും ക്രിസ് മോറിസിന്‍റേയും ഇന്നിങ്സ് ആണ് തുണയായത്.

Leave a comment

Your email address will not be published. Required fields are marked *