European Football Foot Ball Top News

ചരിത്രം രചിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

April 15, 2021

ചരിത്രം രചിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ബുധനാഴ്ച രാത്രി ബൊറൂഷ്യ ഡോർട്മുണ്ടിനെ 2-1 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് കടന്നു. ആറ് വർഷത്തിനിടെ ഇതാദ്യമായാണ് സിറ്റി ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ പ്രവേശിക്കുന്നത്..ഏപ്രിൽ 6 ന് ഇത്തിഹാഡിൽ നടന്ന മത്സരത്തിൽ 2-1 ന് ജയിച്ചതിന് ശേഷം ഇരു പാദങ്ങളിലും 4 – 2  എന്ന ടോട്ടല്‍ സ്കോറിന്  അന്ന് സിറ്റി വിജയം നേടിയത്.

ജൂഡ് ബെലിങ്ങാം പതിനഞ്ചാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി കൊണ്ട് സിറ്റിയെ പ്രതിരോധത്തില്‍ ആഴ്ത്തി.എന്നാല്‍ 55 ആം മിനുട്ടില്‍ റിയാദ് മാഹ്റസ് നേടിയ പെനാല്‍ട്ടി ഗോളോടെ മല്‍സരം ടൈ ആക്കി.ഫില്‍ ഫോഡന്‍റെ  രണ്ടാം ഗോള്‍ പിറന്നതോടെ സിറ്റി സെമിയിലേക്ക് കടന്നു.ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയാണ് സിറ്റിയുടെ സെമിയിലെ  എതിരാളികള്‍.

Leave a comment