Cricket IPL IPL2021 Top News

ബാംഗ്ലൂറിന് ആറ് റണ്‍സ് വിജയം

April 15, 2021

ബാംഗ്ലൂറിന് ആറ് റണ്‍സ് വിജയം

സീസണില്‍  രണ്ടാം ജയം നേടി കൊണ്ട് ബാംഗ്ലൂര്‍ ഐ‌പി‌എല്‍  പോയിന്‍റ്  പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി.വെറും 149 റണ്സ് മാത്രമേ നേടാന്‍ ബാംഗ്ലൂറിന് കഴിഞ്ഞുള്ളൂ എങ്കിലും  നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞത് ആണ് മല്‍സരത്തിന്റെ ഗതി മാറ്റിയത്.

വാര്‍ണര്‍,മനീഷ് പാണ്ഡേ എന്നിവര്‍ സണ്‍ റൈസെര്‍സ് ഹൈദരബാദിന് നല്ല തുടക്കം നല്‍കി.അര്‍ദ്ധ ശതകം പൂര്‍ത്തികരിച്ച വാര്‍ണര്‍ ആണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍.പതിനാറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാല് ഓവറില്‍ ഹൈദരബാദിന്  35 റണ്‍സ് മാത്രം മതിയായിരുന്നു വിജയത്തിന് വേണ്ടത്.എന്നാല്‍ പതിനാറാം ഓവറില്‍ മൂന്നു വിക്കറ്റ് പിഴുത ഷഹാബാസ് അഹമദ്  ക്യാപ്റ്റന്‍ കോഹ്ലിക്കും സംഘത്തിനും വിജയപ്രതീക്ഷ നല്‍കി.ബാംഗ്ലൂര്‍ ഇന്നിങ്സ് 150 നു എത്താന്‍ സഹായിച്ച ഗ്ലെന്‍ മാക്‍സ്വെല്‍ ആണ് മാന്‍ ഓഫ് തി മാച്ച്.

Leave a comment