European Football Foot Ball Top News

പിഎസ്ജിക്ക് മധുര പ്രതികാരം

April 14, 2021

പിഎസ്ജിക്ക് മധുര പ്രതികാരം

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത് ഫ്രഞ്ച് പട.ജയത്തോടൊപ്പം കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ പിഎസ്ജിയെ തോല്‍പ്പിച്ച  മ്യൂണിക്കിനോട് മധുര പ്രതികാരം ചെയ്യാനും പിഎസ്ജിക്കായി.രണ്ടാം പാദത്തില്‍ 1-0 മ്യൂണിക്ക് ജയം നേടിയെങ്കിലും എവേ ഗോള്‍ റൂള്‍ പ്രകാരം പിഎസ്ജി സെമിഫൈനിലിലേക്ക് കടന്നു.മല്‍സരത്തില്‍ ഉടനീളം  അറ്റാകിങ് ഫൂട്ബോള്‍ കാഴ്ചവച്ച മല്‍സരത്തില്‍ ഫോര്‍വേഡുകളുടെ മോശം ഫിനിഷിങ് ഇരു ടീമുകള്‍ക്കും വിനയായി.

ആദ്യ പകുതിയില്‍ ഗോള്‍ നേടി നേടി കൊണ്ട് എറിക്ക് ചൂപ്പ മോട്ടിങ് മ്യൂണിക്കിന് പ്രതീക്ഷ നല്‍കി എങ്കിലും രണ്ടാം പകുതിയില്‍ അദ്ദേഹം അടങ്ങുന്ന മുന്‍നിരക്ക് അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.മ്യൂണിക്ക് ഡിഫന്‍സിനെ ഡി മരിയ,എംബാപ്പെ നേയ്മര്‍  എന്നിവര്‍ പലപ്പോഴായി പരീക്ഷിച്ചെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്കും സാധിക്കാത്തതിനാല്‍ മല്‍സരം ഒരു ഗോളില്‍ കലാശിച്ചു.

 

Leave a comment