Cricket IPL IPL2021 Top News

മുംബൈയെ എറിങ്ങിട്ട് റസല്‍

April 13, 2021

മുംബൈയെ എറിങ്ങിട്ട് റസല്‍

മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിനുളില്‍ 152 റണ്‍സിന് ഒതുക്കി.ടോസ് നേടിയ കൊല്‍ക്കത്ത മുംബൈയെ ബാറ്റിങ്ങിന് അയക്കാന്‍ എടുത്ത തീരുമാനം ശരിവക്കും വിധം ആയിരുന്നു തുടക്കം.രണ്ടാം ഓവറില്‍ തന്നെ ഡി കോക്ക് പുറത്ത്.പിന്നീട് ക്യാപ്റ്റന്‍ ശര്‍മ സൂര്യകുമാര്‍ യാദവ് എന്നിവരുടെ കൂട്ടുകെട്ട് മുംബൈ ഇനിങ്സിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി.

മുംബൈ നിരയില്‍ ഇരുവരും മാത്രമാണ് പ്രതീക്ഷയ്ക്ക് ഒത്തു ബാറ്റ് ചെയ്തത്.കെ‌കെ‌ആറിന് വേണ്ടി സ്ഥിരമായി ബാറ്റില്‍ ഇന്ദ്രജാലം ഒളിപ്പിച്ചു വെക്കാറുള്ള റസല്‍ ഇന്ന് ബോളിങ്ങിലൂടെ ആണ് കോല്‍ക്കത്തക്ക് വിരുന്ന് ഒരുക്കിയത്.രണ്ട് ഓവറില്‍ പതിനഞ്ചു റണ്‍സ് നല്‍കി അഞ്ചു വിക്കറ്റ് അദ്ദേഹം നേടി.ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത വിജയം നേടിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ ബാംഗ്ലൂറിനോട് തോല്‍വി നേരിട്ടിരുന്നു മുംബൈ.

Leave a comment

Your email address will not be published. Required fields are marked *