Cricket IPL IPL2021 Top News

ചെന്നൈയെ മറികടന്ന് ഡെല്‍ഹി കാപ്പിറ്റല്‍സ്

April 11, 2021

ചെന്നൈയെ മറികടന്ന് ഡെല്‍ഹി കാപ്പിറ്റല്‍സ്

ചെന്നൈയുടെ 189 റണ്‍സ് എന്ന വിജയലക്ഷ്യത്തെ ഒരു പൂപറിക്കും ലാഘവത്തോടെ ഡെല്‍ഹി കാപ്പിറ്റല്‍സ് ചെസ് ചെയ്തു.പൃഥ്വി ഷാ – ശിഖര്‍ ധവാന്‍  എന്നിരുടെ ഒന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍  തന്നെ ചെന്നൈയുടെ കാര്യത്തില്‍ തീരുമാനം ആയി.38 പന്തില്‍ നിന്നും 72 റണ്‍സ് എടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് പതിനാലാം ഓവറില്‍ ഡ്വേയിനെ ബ്രാവോയാണ്  നേടിയത്.

54 പന്തില്‍ നിന്നും 85 റണ്‍സ് എടുത്ത ശിഖര്‍ ധവാന്‍ ആണ് മാന്‍ ഓഫ് തി മാച്ച്.ആദ്യ മല്‍സരത്തില്‍ തന്നെ പരാജയപ്പെട്ടു കൊണ്ട് ചെന്നൈ സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തിന് ഒരു മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്സ് വരും എന്ന വിശ്വാസത്തില്‍ ആയിരുന്നു അവരുടെ ആരാധകര്‍.ഷര്‍ദൂല്‍ ഠാക്കൂര്‍ ഇരട്ട വിക്കറ്റ് നേടിയെങ്കിലും വളരെ ഏറെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *