Cricket IPL IPL2021 Top News

ഡെല്‍ഹിക്ക് ലക്ഷ്യം 189 റണ്‍സ്

April 10, 2021

ഡെല്‍ഹിക്ക് ലക്ഷ്യം 189 റണ്‍സ്

ഐ‌പി‌എലില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഒരു ഫൈറ്റിങ് ടോട്ടല്‍ നേടി കൊണ്ട് ചെന്നൈ തുടക്കം കുറിച്ചു.മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ ഡെല്‍ഹി കാപ്പിറ്റല്‍സ് ചെന്നൈയെ ബാറ്റിങ്ങിന് പറഞ്ഞ് വിടുകയായിരുന്നു.തുടക്കത്തില്‍ തന്നെ ഡുപ്ലെസി ഗെയ്കാവദ് എന്നിവരുടെ വിക്കറ്റുകള്‍  നഷ്ട്ടപ്പെട്ടെങ്കിലും മോയീന്‍ അലി- സുരേഷ് റൈന സഖ്യം ചെന്നൈ ഇനിങ്സിനു പുതുജീവന്‍ നല്‍കി.

36 പന്തില്‍ നിന്നും 54 റണ്‍സ് എടുത്തു കൊണ്ട് റൈന വീണ്ടും ധോണിയുടെ വിശ്വസ്തന്‍ ആയി വേറെ ആരും തന്നെ കവച്ച് വെട്ടാന്‍ കഴിയില്ല എന്നു തെളിയിച്ചു.ക്യാപ്റ്റന്‍ ധോണിയുടെ ഒരു വെടിക്കെട്ട് ഇന്നിങ്സ് പ്രതീക്ഷിച്ചിരുന്നു എങ്കിലും അദ്ദേഹത്തെ രണ്ടാമത്തെ പന്തില്‍ തന്നെ ആവേശ് പുറത്താക്കി.അവസാന ഓവറുകളില്‍ സാം കറന്‍ നടത്തിയ വെടിക്കെട്ട് ആണ് സ്കോര്‍ലൈന്‍ 188 ല്‍ എത്തിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *