Cricket Editorial IPL IPL2021 Top News

ABD – ‘Imposing the will’

April 10, 2021

author:

ABD – ‘Imposing the will’

ജസ്പ്രീത് ബുമ്രക്ക് രണ്ടോവർ ബാക്കിയുണ്ടായിരുന്നു എന്നിരിക്കെ മുംബെക്കും വിജയത്തിനും ഇടയിൽ നവംബറിനു ശേഷം കൊമ്പറ്റിറ്റിവ് ക്രിക്കറ്റ് കളിച്ചിട്ടേയില്ലാത്ത ഒരു ബാറ്റ്‌സ്മാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രാഞ്ചസി ക്രിക്കറ്റിന്റെ മാത്രം ഭാഗമായി തുടരുന്ന ഡിവില്ലിയേഴ്സ് സമകാലീന ക്രിക്കറ്റിലെ ടോപ് ബൗളർമാരുടെ ലൈൻ അല്പമൊന്നു പിഴച്ചാൽ പന്ത് അനായാസം ബൗണ്ടറി കടത്തുന്നത് ഐ. പി. എല്ലിലെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.അവസാന ലാപ്പിൽ കാലൊന്നിടറിയെങ്കിലും ഇറ്റ് വാസ് എ ഡിവില്ലിയേഴ്സ് ഷോ.
ട്രെന്റ് ബോൾട്ടിന്റെ ഒരു നക്കിൾ ബോൾ പിക്ക് ചെയ്തു പേസ് ജനറേറ്റ് ചെയ്തു ഡിവില്ലിയേഴ്സ് അതിർത്തി കടത്തിയത് വിസ്മയിപ്പിച്ചു. ജസ്പ്രീത് ബുമ്രക്ക് പോലും പെർഫെക്റ്റ് യോർക്കർ എന്ന ഓപ്ഷൻ അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലാത്ത വിധം ഇന്നും വിനാശകാരിയായി തുടരുന്ന ടോപ് ക്ലാസ് ബാറ്റ്സ്മാൻ.പ്രഹരശേഷി കൂടുന്നേയുള്ളു.ബാംഗ്ലൂരിന്റെ ഈയൊരു ബാറ്റിംഗ് ലൈനപ്പിൽ ഡിവില്ലിയേഴ്സ് കൂടുതലായും ഒരു ഫിനിഷറുടെ റോളിലേക്ക് മാറുമെന്നിരിക്കെ എതിരാളികൾക്ക് സമ്മർദ്ദമേറുമെന്നത് ഉറപ്പാണ്.
#IPL2021 #rcb #ABD
Leave a comment

Your email address will not be published. Required fields are marked *