Cricket IPL IPL2021 Top News

ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേര്‍സ്

April 9, 2021

ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേര്‍സ്

160 റണ്‍സ് ചെയിസ് ചെയ്ത ബാംഗ്ലൂര്‍ അവസാന പന്തില്‍ വിജയറണ്‍ നേടി കൊണ്ട് ഈ സീസണിലെ ആദ്യ ഐ‌പി‌എല്‍ മല്‍സരം  തന്നെ ആവേശഭരിതമാക്കി.പവര്‍പ്ലേക്ക് മുന്നേ തന്നെ വാഷിംഗ്ടന്‍ സുന്ദര്‍,രജത് പട്ടിദാര്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടം ആയെങ്കിലും ക്യാപ്റ്റന്‍ കോഹ്ലി ഗ്ലെന്‍ മാക്സ്വേലിനെ കൂട്ടുപിടിച്ചു കൊണ്ട് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കാന്‍ തുടങ്ങി.

എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടി കൊണ്ട് മുംബൈ മിഡില്‍ ഓവറില്‍ പിടിമുറുക്കി.എകാലത്തെയും പോലെ ഇതവണയും പടിക്കില്‍ ചെന്നു കലം ഉടക്കുമോ ബാംഗ്ലൂര്‍ എന്ന സംശയം വീണ്ടും പലരിലും ഉദിച്ചു കാണും.എന്നാല്‍ AB ഡിവിലിയേഴ്സിന്‍റെ 27 പന്തില്‍ നിന്നും 48 റണ്‍സ് അടങ്ങുന്ന ഇന്നിങ്സ് മുംബൈ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.അവസാന പന്തില്‍ നിന്നും ഒരു റണ്‍സ്  നേടി കൊണ്ട് ഹര്‍ഷാല്‍ പട്ടേല്‍ തന്നെ ബാംഗ്ലൂറിന് വിജയം സമ്മാനിച്ചു.

Leave a comment

Your email address will not be published. Required fields are marked *