European Football Foot Ball Top News

എംബാപെയേ പിടിച്ചുനിര്‍ത്താന്‍ പിഎസ്ജി പാടുപെടുന്നതായി വാര്‍ത്തകള്‍

April 9, 2021

എംബാപെയേ പിടിച്ചുനിര്‍ത്താന്‍ പിഎസ്ജി പാടുപെടുന്നതായി വാര്‍ത്തകള്‍

ഫ്രഞ്ച് താരം കിലിയാന്‍ എംബാപേ പിഎസ്ജിയുമായി ഒരു പുതിയ കരാറില്‍ സൈന്‍ ചെയ്യാന്‍ തീരെ സാധ്യതയില്ല എന്നു പ്രമുഘ വാര്‍ത്താമാധ്യമമായ തി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.ഫ്രാൻസ് സ്‌ട്രൈക്കറുടെ നിലവിലെ കരാർ 2022 ൽ കാലഹരണപ്പെടും, വിപുലീകരണത്തെക്കുറിച്ച് ഒരു കരാറിലെത്താൻ പി‌എസ്‌ജിയും താൽപ്പര്യപ്പെടുന്നു.എന്നിരുന്നാലും,താരം  പാരീസിൽ തുടരാനുള്ള സാധ്യത ഇപ്പോൾ 50/50 ആയി റേറ്റുചെയ്തിട്ടുണ്ട്.

താരം ഈ കഴിഞ്ഞ മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഇരട്ട ഗോള്‍ നേടി കൊണ്ട് വീണ്ടും തന്‍റെ മൂല്യം ഉയര്‍ത്തി.സിദാനും സംഘത്തിനും ഹാലണ്ട് അല്ലെങ്കില്‍ എംബാപേ എന്നിവരെ സൈന്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്.ഹാലണ്ടിന് എംബാപെയേക്കാള്‍ വില കുറവായത് മൂലം റയല്‍ ഡോര്‍ട്ട്മുണ്ടിലേക്ക് പോയേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസത്തെ പ്രകടനം മാത്രം മതി റയലിന് ഒരു തീരുമാനം എടുക്കാന്‍.

Leave a comment