European Football Foot Ball Top News

മ്യൂണിക്ക് അറ്റാക്കിങ് നിരയെ വിമര്‍ശിച്ച് മുള്ളര്‍

April 8, 2021

മ്യൂണിക്ക് അറ്റാക്കിങ് നിരയെ വിമര്‍ശിച്ച് മുള്ളര്‍

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പാരീസ് സെന്റ് ജെർമെയ്നിനോട് സ്ക്വാഡ് 3-2 ന് പരാജയപ്പെട്ടത് തങ്ങളുടെ അറ്റാകിങ് നിരയുടെ പിഴവ് മൂലം ആണ് എന്നു മ്യൂണിക്ക് സീനിയര്‍ താരമായ തോമസ് മുള്ളര്‍.രണ്ടാം പാദത്തില്‍ ഒരു ഗോളിന്‍റെ കടവുമായി പോകുന്ന മ്യൂണിക്കിന്  സാധ്യത വളരെ കുറച്ചാണ് എന്നാണ് ഫൂട്ബോള്‍ പണ്ഡിറ്റുകള്‍ കരുതുന്നത്.

“മല്‍സരം എങ്ങനെ ആയാലും ഗോളുകള്‍ നെടുക എന്നത്  മാത്രമാണു അറ്റാക്കിങ് നിരയുടെ ലക്ഷ്യം വേണ്ടത്.അവര്‍ മൂന്നു ഗോള്‍ നേടിയാല്‍ ഞങ്ങള്‍ ആറു ഗോള്‍ നേടണം. അങ്ങനെ ആയാല്‍  ആരും നമ്മളോട് ഒന്നും ചോദിക്കാന്‍ വരില്ലല്ലോ.”മുള്ളര്‍ സ്കൈ സ്പോര്‍ട്ട്സ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.ഡിഫന്‍സില്‍ വന്ന പിഴവ് വലുതല്ല എന്നും പിഎസ്ജി ഫോര്‍വേഡുകളെ  മുഴുവനായി തടയാന്‍ കഴിയില്ല എന്നും മുള്ളര്‍ പറഞ്ഞു.

Leave a comment