European Football Foot Ball IPL2021 Top News

ഇതുപോലുള്ള മല്‍സരങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നു – എംബാപേ

April 8, 2021

ഇതുപോലുള്ള മല്‍സരങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നു – എംബാപേ

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ 3-2ന് ജയിക്കാൻ പി‌എസ്‌ജിയെ സഹായിച്ച എംബാപേ തന്‍റെ നഷ്ട്ടപ്പെട്ട ഇമേജ് വീണ്ടും തിരിച്ചുപിടിച്ചു.താരം കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ ആയി മോശം ഫോമാണ് കാഴ്ചവയ്ക്കുന്നത്.ബാഴ്സക്കെതിരെ ആദ്യ പാദത്തില്‍  മികച്ച ഫോമില്‍ ആയിരുന്നെങ്കിലും താരത്തിനെ രണ്ടാം പാദത്തില്‍ ജൂനിയര്‍ ഫിര്‍പ്പോ വല്ലാതെ മുന്നേറാന്‍ അനുവദിച്ചിരുന്നില്ല.

“എല്ലാത്തിനുമുപരിയായി, ഇത് ഒരു മികച്ച ടീം പ്രകടനമാണ്, മറ്റെല്ലാവരുടെയും ജോലിയിൽ നിന്ന് എനിക്ക് ലാഭം നേടാൻ കഴിഞ്ഞു.ഞാന്‍ ബാഴ്സലോണയില്‍ പറഞ്ഞത് പോലെ തന്നെ ഇപ്പോഴും പറയുന്നു ഇതുപോലെയുള്ള വമ്പന്‍ മല്‍സരങ്ങളില്‍ മുഖം കാണിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു. ഇതുപോലെയുള്ള മല്‍സരങ്ങളില്‍ എല്ലാവരും എന്നെ കാണണം എന്നാണ് എന്‍റെ ആഗ്രഹം.”താരം കളി കഴിഞ്ഞ് ആർ‌എം‌സി സ്‌പോർട്ടിനോട് പറഞ്ഞു.

Leave a comment