European Football Foot Ball Top News

പിഎസ്ജിക്കെതിരെയുള്ള രണ്ടാം പാദത്തിലും ലെവണ്ഡോസ്ക്കി ഉണ്ടാകില്ല

April 8, 2021

പിഎസ്ജിക്കെതിരെയുള്ള രണ്ടാം പാദത്തിലും ലെവണ്ഡോസ്ക്കി ഉണ്ടാകില്ല

അടുത്തയാഴ്ച പാരീസ് സെന്റ് ജെർ‌മെയിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം  റോബർട്ട് ലെവാൻഡോവ്സ്കി കളിക്കില്ല എന്നു  സ്ഥിരീകരിച്ചു.പോളണ്ടുമായുള്ള അന്താരാഷ്ട്ര ഇടവേളയിൽ  സ്‌ട്രൈക്കറിന് നേരിട്ട പരിക്ക് ആണ്  മ്യൂണിക്കിന് തിരിച്ചടിയായത്.ലെവൻഡോവ്സ്കിയുടെ അഭാവം ബവേറിയൻ ആക്രമണത്തിന് ഒരു വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.ഇന്നലെ ബോക്സിനുളില്‍ മ്യൂണിക്ക് അറ്റാകിങ് നിര വളരെയേറെ പാടുപെട്ടു.

സ്കൈ  സ്പോര്‍ട്ട്സിനു താരം നല്‍കിയ അഭിമുഘത്തില്‍ തന്‍റെ ശാരീരിക നിലയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.തനിക്ക് എത്രയും പെട്ടെന്ന് പിച്ചിലേക്ക് മടങ്ങിയെത്തണം  എന്നാല്‍ അത് ഒരിക്കലും ധൃതി വച്ച്  തന്‍റെ ആരോഗ്യത്തെ അപകടത്തില്‍ ആക്കില്ല എന്നും താരം പറഞ്ഞു.പാരീസില്‍ നടക്കാന്‍ പോകുന്ന രണ്ടാം പാദം അടുത്ത ബുധനാഴ്ച്ചയാണ് നടക്കാന്‍ പോകുന്നത്.

Leave a comment