European Football Foot Ball Top News

ബാഴ്സയിലെ സ്പോര്‍ട്ടിങ് പ്രൊജക്റ്റില്‍ ഡെംബേലെയേ ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് നീക്കം

April 8, 2021

ബാഴ്സയിലെ സ്പോര്‍ട്ടിങ് പ്രൊജക്റ്റില്‍ ഡെംബേലെയേ ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് നീക്കം

പുതിയ ബാഴ്സ സ്പോർട്സ് പൊജക്റ്റുകള്‍ തുടങ്ങി കഴിഞ്ഞു.ആദ്യ ടീമിന്റെ ഏറ്റവും മുൻ‌ഗണനാ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ആരംഭിക്കുന്നു.ഇലൈക്സ് മോറിബയുടെയും മിൻ‌ഗുവേസയുടെയും കരാര്‍  നവീകരണത്തിൽ ക്ലബ് ഇതിനകം തീരുമാനം എടുത്തിട്ടുണ്ട്.  പക്ഷേ ഇപ്പോൾ സീസൺ അവസാനിക്കുന്നതിന് മുമ്പ് ഡെംബെലെയെ ബാഴ്സയില്‍ നിര്‍ത്താന്‍  ക്ലബ് ലക്ഷ്യമിടുന്നു എന്നു അറിയാന്‍ കഴിഞ്ഞു.

2022-ൽ കരാർ അവസാനിപ്പിക്കുന്ന  ഫ്രഞ്ച് ഇന്റർനാഷണൽ മൂന്ന് സീസണുകൾ കൂടി നീട്ടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.താരം വേണം എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കാന്‍,അദ്ദേഹത്തിന് വേണ്ടി മറ്റ് ക്ലബുകള്‍ ബാഴ്സയുടെ അടുത്തേക്ക് വരുന്നുണ്ട്. ലിവര്‍പ്പൂള്‍,യുണൈറ്റഡ് എന്നിവര്‍ താരത്തിനുമേല്‍ ചെറിയ രീതിയില്‍ ഒരു താല്‍പര്യം  അറിയിച്ചിരുന്നു.കഴിഞ്ഞ സീസണുകളില്‍ മോശം ഫോം കാഴ്ചവച്ച താരം ഈ സീസണില്‍ ആദ്യമായാണ് ഭേദപ്പെട്ട ഒരു പ്രകടനം കാഴ്ചവയ്ക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *