European Football Foot Ball Top News

ഇംഗ്ലിഷ് താരങ്ങള്‍ മാഡ്രിഡില്‍ തിളങ്ങാരില്ല എന്നു റാഫേൽ വാൻ ഡെർ വാട്ട്

April 6, 2021

ഇംഗ്ലിഷ് താരങ്ങള്‍ മാഡ്രിഡില്‍ തിളങ്ങാരില്ല എന്നു റാഫേൽ വാൻ ഡെർ വാട്ട്

മുൻ ടോട്ടൻഹാം താരം റാഫേൽ വാൻ ഡെർ വാട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് റയൽ മാഡ്രിഡിൽ ചേരുന്നതിനെതിരെ ഹാരി കെയിന്  മുന്നറിയിപ്പ് നൽകി.മാഡ്രിഡും യുണൈറ്റഡും ഉള്‍പ്പടെ പല ക്ലബുകളും ഒരു ക്ലാസിക്ക് സ്ട്രൈക്കറെ തേടി നടക്കുകയാണ്.ബാഴ്സയും താരത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തിയതായി വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്.

27 വയസുള്ള താരത്തിന് അദ്ദേഹത്തിന്റെ കരിയര്‍ മെച്ചപ്പെടുക സാന്തിയാഗൊ ബെര്‍ണബ്യൂവിന് പകരം  ഓല്‍ഡ് ട്രാഫോര്‍ഡില്‍ പോയാല്‍ ആണ് എന്നാണ് വാൻ ഡെർ വാട്ട് കരുതുന്നത്.”ലെവാൻഡോവ്സ്കിക്ക് ശേഷം ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് അദ്ദേഹം,എന്നാല്‍ അദ്ദേഹം ഇംഗ്ലണ്ട് ലീഗില്‍ തുടരുകയാണ് നല്ലത്.ഇംഗ്ലിഷ് കളിക്കാര്‍ മാഡ്രിഡില്‍ നല്ല കരിയര്‍ ആസ്വദിച്ചവര്‍ ഇല്ല.”മുൻ ടോട്ടൻഹാമും മാഡ്രിഡ് മിഡ്ഫീൽഡറും സിഗ്ഗോ സ്‌പോർട്ടിനോട് പറഞ്ഞു.

Leave a comment