European Football Foot Ball Top News

ബാഴ്സയുടെ നായകന്‍ ആയി ഡെംബെലേ അവതരിച്ചു

April 6, 2021

ബാഴ്സയുടെ നായകന്‍ ആയി ഡെംബെലേ അവതരിച്ചു

ഈ സീസണില്‍ ബാഴ്സ കിരീടം നേടുകയാണെങ്കില്‍ വല്ലഡോളിഡിനെതിരെ  കളിച്ച ഈ ഒരു മല്‍സരം ആയിരിയ്ക്കും അവര്‍ക്ക് വഴിത്തിരിവായത്.90 ആം മിനുറ്റ് വരെ സമനിലയില്‍ തുടര്‍ന്ന മല്‍സരം വിവാദ നായകന്‍ ഉസ്മാന്‍ ഡെംബേലെയുടെ ഗോള്‍ വഴി തിരിച്ചുവിട്ടു.മെസ്സി,ഡി യോങ് എന്നിവര്‍ക്ക് നാല് മഞ്ഞ കാര്‍ഡ് ലഭിച്ചതിനാല്‍ ഈ ഒരു മല്‍സരത്തില്‍ ഒരു യെല്ലോ ലഭിച്ചാല്‍ അടുത്ത എല്‍ ക്ലാസിക്കോ മല്‍സരം ഇരുവര്‍ക്കും മിസ് ആകും.

മല്‍സരത്തിലുടനീളം 25 ഷോട്ടുകള്‍ ബാഴ്സ വലഡോളിഡ് വലക്ക് നേരെ പായിച്ചിരുന്നു.എല്‍ക്ലാസിക്കോ വരുന്നതിന് മുന്‍പ് അവരുടെ ഫിനിഷിങ് ക്രാഫ്റ്റില്‍ ബാഴ്സ അറ്റാകേഴ്സ് ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്.വിജയത്തോടെ ബാഴ്സലോണ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കടന്നു.വെറും ഒരു പോയിന്‍റ്  ലീഡ് മാത്രം ആണ് അത്ലറ്റിക്കോ മാഡ്രിഡിന് ഉള്ളത്.

Leave a comment

Your email address will not be published. Required fields are marked *