European Football Foot Ball Top News

റയല്‍ ബാഴ്സ പ്രാര്‍ഥന ഫലിക്കുന്നു

April 5, 2021

റയല്‍ ബാഴ്സ പ്രാര്‍ഥന ഫലിക്കുന്നു

ടൈറ്റിൽ ചലഞ്ചർമാരായ ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനും ഒരു ലൈഫ്‌ലൈൻ കൈമാറി കൊണ്ട് ലാ ലിഗാ നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെ 1-0ന് തോൽപ്പിച്ച് സെവിയ എഫ്‌സി.മല്‍സരത്തില്‍  നേരത്തെ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും 70 ആം മിനുട്ടില്‍ മാര്‍ക്കോസ് അക്കൂന യുടെ ഗോള്‍ മല്‍സരവിധിയെ മാറ്റിമറക്കുകയായിരുന്നു.

66 പോയിന്റുമായി അറ്റ്ലെറ്റി ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് തിങ്കളാഴ്ച റയൽ വല്ലാഡോളിഡിനെതിരായ മത്സരത്തിൽ ജയം നേടാന്‍ ആയാല്‍ ഒരു പോയിന്റിന് മാത്രം ആയിരിക്കും ബാഴ്സ അറ്റ്ലറ്റിക്കോയുടെ പുറകില്‍ ആകുക.70 ആം മിനുട്ടില്‍ അക്കൂനയുടെ ഗോള്‍ VAR ഇന്നേ കൊണ്ട് നിരീക്ഷണം നടത്താന്‍ അത്ലറ്റിക്കോ  താരങ്ങള്‍  റഫറിയോട് പറഞ്ഞിരുന്നു.മല്‍സരശേഷം ക്യാപ്റ്റന്‍ കൊക്കെ റഫറിയെ വിമര്‍ശിക്കുകയും സെവിയ നല്ലൊരു എതിരാളി ആയിരുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment