European Football Foot Ball Top News

രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തി യുണൈറ്റഡ്

April 5, 2021

രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തി യുണൈറ്റഡ്

പ്രീമിയർ ലീഗിൽ മേസൺ ഗ്രീൻവുഡ് നേടിയ ഗോളില്‍  ഞായറാഴ്ച ബ്രൈടൺ ആന്റ് ഹോവ് അൽബിയോണിനെതിരെ 2-1 ന് ഹോം ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.62-ാം മിനിറ്റിൽ റാഷ്‌ഫോർഡ് യുണൈറ്റഡിന്  സമനില ഗോള്‍ നേടുന്നതിനുമുമ്പ് 13-ാം മിനിറ്റിൽ മുൻ യുണൈറ്റഡ് സ്‌ട്രൈക്കർ ഡാനി വെൽബെക്ക്  ഗോളില്‍ ബ്രൈട്ടന്‍  മുന്നിലെത്തിയിരുന്നു.

30 കളികളിൽ നിന്ന് 60 പോയിന്റുമായി യുണൈറ്റഡ്  രണ്ടാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള സിറ്റിയെക്കാള്‍ പതിനാല് പോയിന്റിന് പിന്നില്‍.റിലഗേഷന്‍ മേഖലയില്‍ നിന്നു  ആറ് പോയിന്‍റ് ലീഡുമായി  ബ്രൈടൺ 16 ആം സ്ഥാനത്ത് തുടരുന്നു.മല്‍സരശേഷം BBC യോട് സംസാരിച്ച ഒലെ ബ്രൈട്ടന് എതിരെ കളിക്കുന്നത്  എന്നും കഠിനമാണ്  എന്നും രണ്ടാം പകുതിയില്‍ യുണൈറ്റഡ് താരങ്ങള്‍ പ്രതികരിച്ചത് മികച്ച രീതിയില്‍ ആണെന്നും  ഒലെ കൂട്ടിച്ചേര്‍ത്തു.

Leave a comment