European Football Foot Ball Top News

യുണൈറ്റഡ് ബാക്ക് ഓണ്‍ ട്രാക്ക്

April 4, 2021

യുണൈറ്റഡ് ബാക്ക് ഓണ്‍ ട്രാക്ക്

ഇന്‍റര്‍നാഷണല്‍ ബ്രേക്കിന് ശേഷം യുണൈറ്റഡ് തങ്ങളുടെ ആദ്യ മല്‍സരം ഇന്ന് ബ്രൈട്ടനെതിരെ കളിച്ചേക്കും.തങ്ങളുടെ ഹോം ഗ്രൌണ്ട് ആയ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആണ് ഇന്ന് മല്‍സരം നടക്കാന്‍ പോകുന്നത്.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ട് മണിക്ക് ആണ് മല്‍സരം.

ബ്രേക്കിന് മുന്‍പേ എഫ് എ കപ്പ്  ക്വാർട്ടർ ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് റെഡ് ഡെവിൾസ് 3-1 ന് തോറ്റപ്പോള്‍  ന്യൂകാസിൽ യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച ശേഷം റിലഗേഷന്‍ സോണില്‍ നിന്നും ആറ് പോയിന്‍റിന് മുകളില്‍ ആണ്  നിലവില്‍ ബ്രൈട്ടന്‍റെ സ്ഥാനം.ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് തങ്ങളുടെ ഫ്രഞ്ച്  ഫോര്‍വേഡ് ആയ ആന്തണി മാര്‍ഷ്യലിന് പരിക്കേറ്റത്തിനാല്‍ ഇന്നു അദ്ദേഹത്തിന്റെ  സേവനം അവര്‍ക്ക് ലഭിച്ചേക്കില്ല.

Leave a comment