European Football Foot Ball Top News

ഈ സമ്മറില്‍ നബീല്‍ ഫെക്കീര്‍ ആഴ്സണലിലേക്കോ അതോ ബാഴ്സയിലേക്കോ

April 4, 2021

ഈ സമ്മറില്‍ നബീല്‍ ഫെക്കീര്‍ ആഴ്സണലിലേക്കോ അതോ ബാഴ്സയിലേക്കോ

ഫ്രഞ്ച് താരമായ നബീല്‍ ഫെക്കീര്‍ റയല്‍ ബെറ്റിസുമായി അവസാന സീസണ്‍ കളിക്കുകയാണ്. വരാനിരിക്കുന്ന സമ്മറില്‍ അദ്ദേഹം ടീം വിടുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. താരത്തിന് വേണ്ടി ആഴ്സണല്‍ ബാഴ്സലോണ ടീമുകള്‍ രംഗത്ത് ഉണ്ട്.

താരത്തിന് റയല്‍ ബെറ്റിസ് നല്‍കിയിരിക്കുന്ന റിലീസ് ക്ലോസ് 90 മില്യണ്‍ യൂറോയാണ്. താരത്തിനെ നല്‍കി എങ്ങനെയും കുറച്ച് ഫിനാന്‍സ് ഫ്രീ ആക്കാനുള്ള തിരക്കില്‍ ആണ് ബെറ്റിസ്.നബീല്‍ ഫെക്കീര്‍ തന്റെ ജീവിത ലക്ഷ്യമായി കാണുന്നത് എഫ്‌സി ബാഴ്സയില്‍ ചേരുന്നതാണ്.അദ്ദേഹത്തിനെ ഇതിന് മുന്‍പ് പല ബാഴ്സ ഒഫീഷ്യല്‍സും കണ്ടതായും ആശയവിനിമയം നടത്തിയതായും പറയുന്നുണ്ട്.എന്നാല്‍ നിലവില്‍ ക്ലബിന്‍റെ അവസ്ഥയനുസരിച്ച് ഈ ഒരു നീക്കത്തിന് എത്രത്തോളം സാധ്യതയുണ്ട് എന്നു ഉറപ്പ് പറയാന്‍ ആകില്ല.

 

Leave a comment