European Football Foot Ball Top News

യുവന്റസിന് സമനിലക്കുരുക്ക് – അതും പതിനേഴം സ്ഥാനത്തുള്ള ടോറിനോ വക

April 3, 2021

യുവന്റസിന് സമനിലക്കുരുക്ക് – അതും പതിനേഴം സ്ഥാനത്തുള്ള ടോറിനോ വക

സെറി എ യിൽ വീണ്ടും പോയിന്റ് കളഞ്ഞു കുളിച്ചു ചാമ്പ്യന്മാർ. ടോറിനോ യുവന്റസ് മത്സരം സമനിലയിൽ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരു ടീമും ഈരണ്ടു ഗോൾ വീതം നേടുക ആയിരുന്നു. ഇതോടെ നാലാം സ്ഥാനത്തുള്ള യുവന്റസും ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനും തമ്മിലുള്ള പോയിന്റ് വിത്യാസം 9 ആയി ഉയർന്നു. രണ്ടാം സ്ഥാനത്തുള്ള എ.സി.മിലാനും സമനില കുരുക്കിൽ പെട്ടതോടെ, ഇന്റർ ചാമ്പ്യന്മാർ ആകാനുള്ള സാദ്ധ്യതകൾ കൂടുന്നു.

അന്റോണിയോ സനബ്രിയയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ടോറിനോ ഒരു പോയിന്റ് നേടിയത്. യുവന്റസിനായി ചീസയും റൊണാൾഡോയും ലക്‌ഷ്യം കണ്ടു. റൊണാൾഡോയുടെ സീസണിലെ 24 ആം ഗോൾ ആയിരുന്നു അത്. പക്ഷെ യുവന്റസിന്റെ ഫോം ആശങ്കക്ക് വകവെക്കുന്നു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചത്.

Leave a comment

Your email address will not be published. Required fields are marked *