നെയ്മർ ചുവപ്പ് കാർഡ് മത്സരത്തിൽ പി.സ്.ജി. യെ തോൽപ്പിച്ച് ലില്ലി ലീഗിൽ ഒന്നാമത്
ലില്ലി എന്ന താരതമ്യേന നിസാരക്കാരായിരുന്ന ഒരു ടീം ഇപ്പോൾ ഫ്രാൻസിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. 2011 നു ശേഷം ഒരു ലീഗ് കിരീടം ചൂടാനുള്ള അവസരം അവരെ കാത്തിരിക്കുന്നു. നിർണായക മത്സരത്തിൽ ശക്തരായ പി.സ്.ജി യെ എതിരില്ലാത്ത ഒരു ഗോളിന് അവർ പരാജയപ്പെടുത്തി. ഇതോടെ 31 മത്സരങ്ങൾ പിന്നിടുമ്പോൾ പി.സ്.ജി യെക്കാൾ മൂന്ന് പോയിന്റ് നേടി അവർ ലീഗിൽ ഒന്നാമതെത്തിയിരിക്കുന്നു. വെറും 7 മത്സരങ്ങൾ മാത്രമാണ് ഫ്രഞ്ച് ലീഗിൽ അവശേഷിക്കുന്നത്.
20 ആം മിനുട്ടിൽ കനേഡിയൻ താരം ജോനാഥൻ ഡേവിഡ് നേടിയ ഗോളിന്റെ മികവിലാണ് ലില്ലിയുടെ വിജയം. പി.സ്.ജി സമനിലക്കായ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം അന്ന്യം നിന്നു. ലില്ലിയുടെ ബെഞ്ചമിൻ ആന്ദ്രേ മധ്യനിരയിൽ നിറഞ്ഞു നിന്ന് മത്സരം ഫ്രഞ്ച് ചാമ്പ്യന്മാരുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുന്നതാണ് നാം കണ്ടെത്.ഇഞ്ചുറി ടൈമിൽ നെയ്മർ ചുവപ്പ് കാർഡ് കൂടി കണ്ടതോടെ പി.സ്.ജി മറക്കാൻ ആഗ്രഹിക്കുന്ന ഒരു രാത്രിയായി മാറി ഇന്ന്.