European Football Foot Ball Top News

ഇന്ന് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ കടുത്ത പോരാട്ടം

April 3, 2021

ഇന്ന് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ കടുത്ത പോരാട്ടം

പൊതുവേ ജര്‍മന്‍ ലീഗില്‍ ഒന്നാം സ്ഥാനം മ്യൂണിക്കിനും രണ്ടാം സ്ഥാനത്ത് ഡോര്‍ട്ട്മുണ്ടുമായാണ് കണക്കാക്കുന്നത്.എന്നാല്‍ ഈ സീസണില്‍ ഡോര്‍ട്ട്മുണ്ട് ആദ്യ നാലില്‍ എത്താന്‍ പാടുപെടുമ്പോള്‍ അവരുടെ സ്ഥാനത്ത് തുടരുന്ന ആര്‍ബി ലേപ്സിഗ് യൂറോപ്പില്‍ തന്നെ ഒരു തരംഗമായി മാറിയിരിക്കുകയാണ്.ക്ലബ് രൂപീകരിച്ചു പത്തു കൊല്ലത്തിനുളില്‍ തന്നെ അവര്‍ യൂറോപ്പിലെ പ്രധാന ഫൂട്ബോള്‍ ശക്തികള്‍ ആയി മാറി.

ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് മ്യൂണിക്കിനെ തങ്ങളുടെ ഹോമിലേക്ക് ക്ഷണിക്കുമ്പോള്‍ ആര്‍ബി ലേപ്സിഗിന് വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട.ഇന്ന് ജയം നേടാന്‍ അയാള്‍ കിരീടത്തിന് മ്യൂണിക്കിനെ നല്ലൊരു ചാലെഞ്ച് വെക്കാന്‍ ലേപ്സിഗിന് കഴിയും.നിലവിൽ ലീപ്സിഗിനേക്കാൾ നാല് പോയിന്റ് ലീഡ് ബയേണിനുണ്ട്, അതിനാൽ തോൽവി ഒഴിവാക്കുന്നത് തുടർച്ചയായ ഒമ്പതാം കിരീടം നേടുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പായി കണക്കാക്കാം. മ്യൂണിക്ക് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി യുടെ അഭാവം ആണ്.താരത്തിന് നാലാഴ്ച വിശ്രമം വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.

 

 

Leave a comment