European Football Foot Ball Top News

എല്ലാ സീരി എ ടീമുകളും ഇന്ന് കളത്തില്‍ ഇറങ്ങും

April 3, 2021

എല്ലാ സീരി എ ടീമുകളും ഇന്ന് കളത്തില്‍ ഇറങ്ങും

ഇടവേളക്ക് ശേഷം ഇന്ന് സീരി എ ക്ക് തുടക്കം കുറിക്കുന്നു.ഇരുപത് ടീമുകളുടെയും  പോരാട്ടം ഉള്‍പ്പെടുത്തി കൊണ്ട് തുടക്കം തന്നെ ആരാധകര്‍ക്ക് ആവേശം ഉറപ്പ് നല്കിയിരിക്കുകയാണ് സംഘാടകര്‍.ലീഗില്‍ നിലവില്‍ ഇന്‍റര്‍ മിലാന്‍,എ‌സി മിലാന്‍, യുവന്‍റസ് എന്നിവരാണ് ഒന്നു മുതല്‍ മൂന്നു സ്ഥാനങ്ങളില്‍ തുടരുന്നത്.

ഇന്നതെ ആദ്യ മല്‍സരത്തില്‍ എ‌സി മിലാന്‍ തങ്ങളുടെ ഹോമില്‍ വച്ച് സാമ്പ്ഡോറിയയെ നേരിടും.ഇന്ത്യന്‍ സമയം വൈകീട്ട് നാല് മണിക്ക് ആണ്  മല്‍സരം.മറ്റൊരു പ്രധാന മല്‍സരത്തില്‍ യുവന്‍റസ് ടോറിനോയെ നേരിടും.മൂന്നാം സ്ഥാനത്തിരിക്കുന്ന യുവന്‍റസിന് ഇനിയൊരു തോല്‍വി ഒരു പക്ഷേ സീരി എ കിരീടം നഷ്ട്ടപ്പെടാനുള്ള സാധ്യതയാണ്. ഒന്‍പതരക്കാണ് മല്‍സരം.ഒന്നാം സ്ഥാനത്തിരിക്കുന്ന ഇന്‍റര്‍ മിലാന്‍  നാളെ രാവിലെ പന്ത്രണ്ടേക്കാലിന്  ബോളോഗ്നയിലേക്ക് തിരിക്കും.

Leave a comment