European Football Foot Ball Top News

ലൂക്കാസ് വാസ്‌ക്വസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും

April 3, 2021

ലൂക്കാസ് വാസ്‌ക്വസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും

റയൽ മാഡ്രിഡിന്റെ ലൂക്കാസ് വാസ്‌ക്വസിനെ ട്രാൻസ്ഫർ ടാർഗെറ്റായി മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നു  എ.ബി.സി. റിപ്പോര്‍ട്ട്.രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് 29 കാരനായ വിംഗറിനെ പ്രീമിയർ ലീഗിലേക്ക് വരുത്തുന്നതിന് അതിയായ ആഗ്രഹം ഉണ്ട്.10 ശതമാനം വേതനം കുറയ്ക്കാൻ സമ്മതിച്ചാൽ മാത്രമേ മാഡ്രിഡ് വാസ്‌ക്വെസിന് പുതിയ കരാർ നൽകൂ എന്നാല്‍ താരം തന്റെ ശമ്പളം കുറക്കാന്‍ തീരെ താല്പര്യപ്പെടുന്നില്ല.

സ്ഥിര ടീമില്‍ ഇടം നേടാറില്ല എങ്കിലും വളരെ മികച്ച ഒരു യുട്ടിലിറ്റി പ്ലേയര്‍ ആണ് അദ്ദേഹം.ഇതിന് മുന്നേ മ്യൂണിക്ക് താരത്തിന് വേണ്ടി നീക്കങ്ങള്‍ നടത്താന്‍ പോകുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.റയല്‍ നല്‍കുന്ന പണത്തെക്കാള്‍ കൂടുതല്‍ നല്‍കാന്‍ ക്ലബുകള്‍ തയ്യാറാണ് അതിനാല്‍ ട്രാന്‍സ്ഫര്‍ നടക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ ആണ്.

Leave a comment