രണ്ടാം ടെസ്റ്റും പരമ്പരയും സമനിലയിലാക്കി ശ്രീലങ്ക
377 റൺസ് എന്ന കൂറ്റൻ സ്കോർ അഞ്ചാം ദിവസം പിന്തുടർന്ന ലങ്ക, 193/2 എന്ന നിലയിൽ അവസാന ദിവസം അവസാനിപ്പിച്ച് രണ്ടാം ടെസ്റ്റ് സമനിലയാക്കി. ആദ്യ ടെസ്റ്റും സമനില ആയിരുന്നു. നാലാം ദിവസം ചെയ്ത മഴ ബൗളിങ്ങിനെ സഹായിക്കും എന്ന് കരുതിയെങ്കിലും, ലങ്കൻ പ്രതിരോധം ഭേദിക്കാൻ വിൻഡീസ് ബൗളർമാർക്ക് സാധിച്ചില്ല.
114 ബോളുകൾ നേരിട്ട് 39 റൺസ് എടുത്ത ലാഹിരു തിരുമനെ, 176 ബോളുകൾ നേരിട്ട് 75 റൺസ് എടുത്ത ദിമുത് കരുണരത്നെ എന്നീ ഓപ്പണർമാരാണ് വിജയം വിൻഡീസിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തത്. മൂന്നാമൻ ആയി ഇറങ്ങിയ ഒഷാഡോ ഫെർണാണ്ടോയും [66′], ക്യാപ്റ്റൻ കരുണരത്നക്ക് മികച്ച പിന്തുണ നൽകി.
West Indies – 354 & 280/4d
Sri Lanka – ( target 377)258 & 193/2