Cricket Cricket-International Top News

ആവേശകരമായ ആദ്യ ഏകദിനത്തിൽ വിജയം പാകിസ്താനോട് ഒപ്പം

April 3, 2021

ആവേശകരമായ ആദ്യ ഏകദിനത്തിൽ വിജയം പാകിസ്താനോട് ഒപ്പം

അതി മനോഹരമായ രണ്ടു സെഞ്ചുറികൾ ഇരു ടീമിലും പിറന്ന മത്സരത്തിൽ അവസാന ബോളിൽ പാക്കിസ്ഥാൻ വിജയം സ്വന്തമാക്കി. 3 ഏക ദിനങ്ങളും 4 ടി 20 യും അടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാക്കിസ്ഥാൻ ജയിച്ചു കയറിയത്.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ വാൻ ഡെർ ഡ്യൂസ്സന്റെ സെഞ്ചുറിയുടെ [123] പിൻബലത്തിൽ 273 എന്ന ഭേദപ്പെട്ട നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 55 റൺസ് സ്കോർ ബോഡിൽ കൂട്ടി ചേർത്തപ്പോൾ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട അവർക്ക് അഞ്ചാം വിക്കറ്റിൽ വാൻ ഡ്യൂസ്സറും ഡേവിഡ് മില്ലറും[50] നടത്തിയ ചെറുത്ത് നിൽപ്പാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി ഡ്യൂസ്സർ സൂപ്പർ ഡ്യൂപ്പർ ആക്കി എന്ന് പറയേണ്ടി വരും. ഒരു ക്ലാസിക് ഇന്നിംഗ്സ് തന്നെയായിരുന്ന അതിൽ 10 ഫോറുകളും രണ്ടു സിക്സറുകളും പിറന്നു. അതീവ സമ്മർദ സാഹചര്യത്തിൽ നേടിയ ഈ നേട്ടത്തിന് മാറ്റ് ഒരൽപ്പം കൂടും.

Rassie van der Dussen of South Africa celebrates his 100 runs during the 2021 1st Betway one day international match between South Africa and Pakistan at Supersport Park, Pretoria, on 02 April 2021 ©Samuel Shivambu/BackpagePix

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് 8 റൺസ് ആയപ്പൊളേക്കും ഓപ്പണർ ആയ ഫഖർ സമ്മനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ബാബർ അസമും[103] ഇമാം ഉൾ ഹക്കും [70] ഉയർത്തിയ കൂട്ടുകെട്ടാണ് വിജയം സമ്മാനിച്ചത്. തന്റെ കരിയറിലെ 13 ആം സെഞ്ച്വറി തികച്ച പാക് ക്യാപ്റ്റൻ , തികച്ചും നായകന് ചേർന്ന ഇന്നിംഗ്സ് തന്നെ കാഴ്ച്ച വെച്ചു. ബാബർ തന്നെയാണ് കളിയിലെ താരവും പക്ഷെ ബാബറിനെ പുറത്താക്കി കളിയിലേക്ക് തിരിച്ചു വരാൻ സൗത്ത് ആഫ്രിക്ക ശ്രമിച്ചു. 186-2 എന്ന നിലയിൽ ഇരുന്ന പാകിസ്താനെ 203-5 എന്ന നിലയിൽ വരെ അവർ എത്തിച്ചതാണ്. പക്ഷെ മുഹമ്മദ് റിസ്വാനും [40] ശദാബ് ഖാനും[33] മത്സരം പാകിസ്താന് സമ്മാനിക്കുകയായിരുന്നു.

Leave a comment