European Football Foot Ball Top News

അഗ്യൂറോ തുടരും പ്രീമിയര്‍ ലീഗില്‍ തന്നെ ഇത്തവണ ചെല്‍സിയുടെ കുപ്പായത്തില്‍

April 2, 2021

അഗ്യൂറോ തുടരും പ്രീമിയര്‍ ലീഗില്‍ തന്നെ ഇത്തവണ ചെല്‍സിയുടെ കുപ്പായത്തില്‍

പ്രീമിയർ ലീഗില്‍  തുടരാൻ അർജന്റീന  താരം  അഗ്യൂറോ ആഗ്രഹിക്കുന്നു എന്നും താരത്തിന്റെ ആഗ്രഹം നിറ്റവേറ്റി  കൊടുക്കാന്‍ ചെല്‍സി തയ്യാറാണ് എന്നും ഡെയ്ലി മൈല്‍ റിപ്പോര്‍ട്ട് ചെയ്തു.താരത്തിനെ സൈന്‍ ചെയ്യാന്‍ കൂടുതല്‍ സാധ്യത ചെല്‍സിക്ക് തന്നെ ആണെന്നും റൂമറുകള്‍ നിലവില്‍ ഉണ്ട്.

സീസണിന്റെ അവസാനത്തിൽ അർജന്റീന ഇന്റർനാഷണൽ മാഞ്ചസ്റ്റർ സിറ്റി വിട്ടുപോകുമെങ്കിലും ഇംഗ്ലണ്ടിൽ തുടരാൻ അദ്ദേഹം വളരെ  ആഗ്രഹിക്കുന്നു.ഇതിനെ മുന്നേ തന്റെ അര്‍ജന്‍റൈന്‍ സഹ താരം ആയ ലയണല്‍ മെസ്സിയുടെ കൂടെ ബാഴ്സയില്‍ തന്റെ കരിയര്‍ അഗ്യൂറോ പുനരാരംഭിക്കും എന്നു കരുതി എങ്കിലും അഗ്യൂറോയെ ടീമില്‍ എത്തിക്കാന്‍ കോച്ച് കോമാന് താല്പര്യമില്ല,അദ്ദേഹത്തിന്റെ പ്രിഫറന്‍സ് നെതര്‍ ലാന്‍റ്സ് താരമായ ഡീപെക്ക് ആണ് അനുകൂലമായുള്ളത്.

Leave a comment