European Football Foot Ball Top News

150 മില്യണ്‍ ഡോളര്‍ ലഭിച്ചാല്‍ മാത്രമേ ഹാലണ്ടിനെ വിട്ടു തരുള്ളു എന്നു ഡോര്‍ട്ട്മുണ്ട്

April 2, 2021

150 മില്യണ്‍ ഡോളര്‍ ലഭിച്ചാല്‍ മാത്രമേ ഹാലണ്ടിനെ വിട്ടു തരുള്ളു എന്നു ഡോര്‍ട്ട്മുണ്ട്

തങ്ങളുടെ യുവതാരമായ ഏര്‍ലിങ് ഹാലണ്ടിനെ ഏകദേശം 150 മില്യണ്‍ ഡോളര്‍ ലഭിച്ചാല്‍ മാത്രമേ വിട്ട് തരുള്ളു എന്നു ജര്‍മന്‍ ക്ലബ് ബോറൂസിയ ഡോര്‍ട്ട്മുണ്ട് വെളിപ്പെടുത്തിയതായി ക്ലബിന്‍റെ സ്പോര്‍ട്ടിങ് ഡിറക്ടര്‍ സോർക്ക്.ഇന്നലെ ബാഴ്സലോണ ഐര്‍ പോര്‍ട്ടില്‍ വച്ച് താരത്തിന്റെ പിതാവും ഏജന്‍റ് മിനോ റയോളയും കണ്ടതിന് ശേഷം ഫൂട്ബോള്‍ ലോകം ജാഗരൂഗരായി ഇരിക്കുകയാണ്.

എന്നാല്‍ ബാഴ്സ മാത്രമല്ല മറ്റ് മുന്‍ നിര ക്ലബുകള്‍ ആയ റയല്‍,ചെല്‍സി സിറ്റി എന്നിവരെയെല്ലാം ഹാലണ്ടിന്‍റെ ഏജന്‍റ് സമീപിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു.ഇന്നലെ തന്നെ ബാഴ്സക്ക് വന്നതിനു ശേഷം അവരുടെ അടുത്ത ലക്ഷ്യം റയല്‍  മാഡ്രിഡ് സന്ദര്‍ശിക്കുകയായിരുന്നു.ഹാലണ്ടിന്‍റെ പിതാവ് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ആയതില്‍ അങ്ങോട്ട് പോകാന്‍ കൂടുതല്‍ സാധ്യത ഉണ്ട്.

Leave a comment