European Football Foot Ball Top News

പുതിയ പ്രസിഡന്‍റ് ഇലക്ഷന് തയ്യാറെടുക്കാന്‍ റയല്‍

April 1, 2021

പുതിയ പ്രസിഡന്‍റ് ഇലക്ഷന് തയ്യാറെടുക്കാന്‍ റയല്‍

ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ക്ലബ്ബിന്റെ വരാനിരിക്കുന്ന നേതൃത്വ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ടെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.മാഡ്രിഡില്‍  പതിനഞ്ചാമത്തെയും പതിനെട്ടാമത്തെയും പ്രസിഡന്‍റ് ആയി സേവനം അനുഷ്ട്ടിച്ച പേരെസ് സാന്തിയാഗോ ബെര്‍ണബ്യൂവിനു ശേഷം റയലിനെ ഏറ്റവും കൂടുതല്‍ സേവിച്ച പ്രസിഡന്‍റ് ആയി മാറി.

ഇന്നത്തെ ബോർഡ് മീറ്റിംഗിനെത്തുടർന്ന്, റയൽ മാഡ്രിഡ് സോഷ്യൽ സ്റ്റാറ്റ്യൂട്ടിലെ ആർട്ടിക്കിൾ 38, ആർട്ടിക്കിൾ B അനുസരിച്ച്, ഒരു ഇലക്ഷന് സമയമായി എന്നു പേരെസ് പറഞ്ഞെന്നും ക്ലബ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വെളിപ്പെടുത്തി. ഈ തിരഞ്ഞെടുപ്പുകൾ എപ്പോൾ നടക്കുമെന്ന് തീയതി നിശ്ചയിച്ചിട്ടില്ല, എന്നാൽ 2020-21 നും 2021-22 കാമ്പെയ്‌നുകൾക്കുമിടയിൽ നടക്കും എന്നാണ് വിലയിരുത്തുന്നത്.സിവില്‍ എന്‍ജിനിയര്‍ ആയ പേരെസ് 2000 ത്തില്‍ ആണ് ആദ്യമായി റയല്‍ പ്രസിഡന്‍റ് ആയി സ്ഥാനമേല്‍ക്കുന്നത്.

Leave a comment