European Football Foot Ball Top News

എംബാപേ പ്രകടനം മെച്ചപ്പെടുത്തണം എന്നു ഡെഷാം‌പ്സ്

April 1, 2021

എംബാപേ പ്രകടനം മെച്ചപ്പെടുത്തണം എന്നു ഡെഷാം‌പ്സ്

അന്താരാഷ്ട്ര വേദിയിൽ അടുത്തിടെ എംബാപേ  നടത്തിയ പ്രദർശനങ്ങളിൽ “തൃപ്തിപ്പെടാൻ കഴിയില്ല” എന്ന് ഡെഷാം‌പ്സ്.താരം അദ്ദേഹത്തിന്റെ പ്രകടനം എത്രയും പെട്ടെന്ന് മെച്ചപ്പെടുത്തണമെന്നും പരിശീലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ച ഉക്രെയ്നിനെതിരെ 1-1 സമനിലയോടെ ഫ്രാൻസ് 2022 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് തുടക്കമിട്ടിരുന്നു.കസാഖിസ്ഥാനെതിരെ ഫ്രാന്‍സ്  2-0 ന് ജയിച്ച മല്‍സരത്തില്‍  എംബാപേ പെനാല്‍ട്ടി പാഴാക്കിയിരുന്നു.താരം തന്‍റെ കരിയറില്‍ ആദ്യമായിരിക്കും ഇത്രയും സമ്മര്‍ദം നേരിടുന്നത്.

അവന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ സംതൃപ്തി നല്‍കുന്നത് അല്ല എന്നും കസാഖിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച  എംബാപെക്ക് ഗോള്‍ നേടാന്‍  അവസരങ്ങളുണ്ടായിരുന്നു എന്നും ഡേഷാംപ്സ് പറഞ്ഞിരുന്നു.കസാഖിസ്ഥാനെതിരായ എംബപ്പെയുടെ പെനാൽറ്റി മിസ് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഡേഷാംപ്സിന്‍റെ മറുപടി ഇല്ല എന്നായിരുന്നു.

Leave a comment