European Football Foot Ball Top News

ഫ്രാന്‍സിന്റെ മുഖം രക്ഷിച്ച് ഗ്രീസ്മാന്‍

April 1, 2021

ഫ്രാന്‍സിന്റെ മുഖം രക്ഷിച്ച് ഗ്രീസ്മാന്‍

ബുധനാഴ്ച ബോസ്നിയയ്‌ക്കെതിരെ ഫ്രാന്‍സ്  1-0 ന് ജയിച്ചു.ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ഡി ലീഡ് നാല് പോയിന്റിലേക്ക് നീട്ടാന്‍ ഫ്രാന്‍സിന് തുണയായത് ആന്‍റോയിന്‍ ഗ്രീസ്മാന്‍റെ ഗോള്‍ ആണ്.കഴിഞ്ഞ ബുധനാഴ്ച ഉക്രെയ്നിനെതിരായ ഓപ്പണിംഗ് മത്സരത്തിൽ ഗോൾ നേടിയ ഗ്രീസ്മാൻ  ഇത്തവണ ഫ്രാന്‍സിനെ രക്ഷിച്ചത് വലിയൊരു നാണകേടില്‍ നിന്നാണ്.

വിജയത്തോടെ ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവസാന 11 മല്‍സരങ്ങളിൽ വിജയിക്കാത്ത ബോസ്നിയ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്.ഫ്രാൻസിന്റെ അയഞ്ഞ  പ്രകടനം പരിശീലകൻ ഡിഡിയർ ഡെഷാം‌പ്സിന്  തീരെ ഇഷ്ടപ്പെട്ടില്ല.”എട്ട് ദിവസത്തിനുള്ളിൽ ഒരു മൂന്നാം ഗെയിം കളിക്കാൻ പ്രയാസമാണെന്ന് എനിക്കറിയാം,എന്നാൽ ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു ഈ ഗെയിം പ്രധാനമാണെന്ന് എന്നാല്‍ അവരുടെ ആദ്യ പകുതിയിലെ പ്രകടനം ആവറേജിലും താഴെ ആയിരുന്നു.”അദ്ദേഹം മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment